കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് അവരുടെ പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാനായി ‘ഹലോ എംഎൽഎ’ ഫോൺ-ഇൻ പരിപാടി നാളെ (വൈകിട്ട് 3 മുതൽ 4 വരെ) നടക്കും.
മലയാള മനോരമയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ കുറ്റ്യാടി എംഎൽഎ പാർക്കൽ അബ്ദുള്ള പൊതുജനങ്ങളുടെ ഫോൺവിളികൾ സ്വീകരിക്കും.
കുടിവെള്ളം, റോഡ്, വൈദ്യുതി, പൊതുസേവനങ്ങൾ, ക്ഷേമപദ്ധതികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 90725 91779 എന്ന നമ്പറിൽ വൈകിട്ട് 3 മുതൽ 4 വരെ അറിയിക്കാമെന്ന് സംഘാടകർ അറിയിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരനടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോൺ-ഇൻ പരിപാടി സംഘടിപ്പിക്കുന്നത്.




