പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകം
കോഴിക്കോട് ജില്ലയിലെ മലയോര, തീരദേശ മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ നാളെ (05-08-2026, ബുധൻ) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്‍റുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ലെന്നും കളക്ടറേറ്റ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജില്ലാ അടിസ്ഥാനത്തിലുള്ള മഴ പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപനം.
വിവരങ്ങൾക്ക് കടപ്പാട്: കോഴിക്കോട് ജില്ലാ കളക്ടറേറ്റ് ഔദ്യോഗിക അറിയിപ്പ്
Source : https://www.instagram.com/p/Dbn6P3mS5SO/?igsh=MXR2NnoycjZoeGk4aw==




