പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.


തൃശ്ശൂർ: പോലീസ് വ്യാപകമായി തിരയുന്ന അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

അർജുൻ ആയങ്കി മുൻപ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ തൃശൂർ നഗരപരിധിയിൽ സജീവമായതായി മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചതോടെയാണ് പോലീസ് തിരച്ചിൽ ശക്തമാക്കിയത്. പട്ടൂരായ്ക്കൽ, വടക്കാഞ്ചേരി, വിയ്യൂർ, പൂങ്കുന്നം എന്നിവിടങ്ങളിൽ വാഹന പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള അഖിലിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തിന്‍റെ പശ്ചാത്തലം

മുൻകൂർ ജാമ്യം തള്ളി: അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.

പോലീസിനെ ഭീഷണിപ്പെടുത്തി: കോതമംഗലം സി.ഐയെ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയതിന് എറണാകുളം റൂറൽ പോലീസ് അർജുൻ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു.

ഒളിവിലിരുന്ന് ഭീഷണി: ഒളിവിൽ കഴിയവേ ഇൻസ്റ്റാഗ്രാം വഴി പോലീസിനെയും ഔദ്യോഗിക വാഹനങ്ങളെയും ലക്ഷ്യമിട്ട് ഭീഷണി സന്ദേശങ്ങളും വീഡിയോകളും പുറത്തുവിട്ടതാണ് കേസിനാസ്പദമായ സംഭവം.

Vedio courtesy : youtube channel