കൊയിലാണ്ടി: യുവാവിന്റെ സന്ദേശത്തിനു പിന്നാലെ ഉടൻ നടപടിയുമായി എം. എൽ. എ. കൊയിലാണ്ടി എം. എൽ. എ. Adv. കെ. പ്രവീൺ കുമാറാണ് ഇപ്രകാരം ജനപ്രീതി നേടിയിരിക്കുന്നത്. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന്റെ ഇരുവശത്തേയും നടപ്പാതകൾ ചെടികളും വള്ളിപ്പടർപ്പുകളും നിറഞ്ഞു സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. ഇതുമൂലം കൊയിലാണ്ടിയിലെ ജനങ്ങൾക്ക് പാലത്തിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയായിരുന്നു.
ഈ അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഒരു യുവാവ് ഇൻസ്‌റ്റാഗ്രാം സന്ദേശത്തിലൂടെ വിവരം എം. എൽ. എ യെ അറിയിക്കുകയായിരുന്നു. പിറ്റേന്നു തന്നെ മറുപടി നൽകിയ എം. എൽ. എ നടപ്പാത വൃത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. എം. എൽ. എ യുടെ സമയോചിതമായ ഇടപെടൽ കൊയിലാണ്ടിയിലെ ജനങ്ങ ളുടെ ദുരിതത്തിന് ഉടൻ പരിഹാരം നൽകിയിരിക്കുന്നു.
Local
ഇൻസ്റ്റഗ്രാമിൽ വീണ സന്ദേശം, തൊട്ടുപിന്നാലെ ഞെട്ടിച്ച് എം.എൽ.എ




