മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ആര്‍ട്സ് ബ്ലോക്ക് കെട്ടിടം പുനരുദ്ധീകരിക്കുന്നതിന് ഫണ്ടനുവദിച്ചു. ആർട്സ് ബ്ലോക്കിന്റെ പെയിൻറിംഗ്, റിപ്പയറിങ്, ഫ്ലോറിങ്, ടോയ്ലറ്റ് റിനൊവേഷൻ തുടങ്ങിയ പ്രവർത്തികൾക്കായി 1.34കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാണ് എ.എസ് കമ്മിറ്റി അംഗീകാരം ലഭിച്ചത്. 50 വർഷത്തിലേറെ പഴക്കമുള്ള ആർട്സ് ബ്ലോക്ക് കെട്ടിടം പുനരുദ്ധരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. വളരെ പെട്ടെന്ന് തന്നെ ഫണ്ടനുവദിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും സർക്കാരിനും അഭിനന്ദനങ്ങൾ. പൂർണ്ണ തോതിലുള്ള പുനരുദ്ധാരണത്തിന് പര്യാപ്തമല്ലെങ്കിലും കെട്ടിടത്തിലെ പ്രവർത്തനത്തിന് അത്യാവശ്യം ഉടനടി ചെയ്യേണ്ടുന്ന പ്രവർത്തികൾക്കാണ് ഇപ്പോൾ ഈ തുക അനുവദിച്ചിട്ടുള്ളത്.
source is from KK Rema MLA Facebook post




