വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങിൽ പ്രമുഖർ അനുസ്മരണപ്രഭാഷണം നടത്തി
വടകര: നാദാപുരം റോഡിലെ കാരക്കാട് പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ പാലേരി രമേശൻ അനുസ്മരണം സംഘടിപ്പിച്ചു. വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. ഗോപാലൻ അധ്യക്ഷനായി.
Read : അടുത്ത ULCCS Chairman ആര്?
missed to read: വടകര സ്വദേശിയുടെ AI സ്റ്റാർട്ടപ്പ് 15 മാസം കൊണ്ട് 50 കോടിക്ക് അമേരിക്ക സ്വന്തമാക്കി
നൂറുകണക്കിന് കിടപ്പുരോഗികൾക്ക് ആശ്വാസവും അഭയകേന്ദ്രവുമായ കാരക്കാട് പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന്‍റെ രൂപീകരണം മുതൽ ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്ന പ്രിയപ്പെട്ട രമേശൻ പാലേരിയെ അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങ്. പാലേരിയുടെ നല്ല ഓർമകൾ ചടങ്ങിൽ ഏവരും പങ്കുവെച്ചു.

പ്രമുഖർ അനുസ്മരണം നടത്തി
പി. ഹരീന്ദ്രനാഥ്, വി.ടി. മുരളി, ഡോ. എം.കെ. ജയരാജ്, ടി.പി. ബിനീഷ്, സുനിൽ മടപ്പള്ളി, ബാബു ഒഞ്ചിയം, കെ. ഗംഗാധരക്കുറുപ്പ്, വി.പി. രാജൻ, എം.സി. ഇബ്രാഹിം, സി.കെ. വിജീഷ്, പ്രദീപ്‌കുമാർ പുത്തലത്ത്, വി.വി. മുഹമ്മദ്, എം.എം. സുരേന്ദ്രൻ, എസ്. ഷാജു, കെ. കാദർ ഹാജി, അഡ്വ. കെ.എം. രാംദാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കെ.എം. സത്യൻ സ്വാഗതം പറഞ്ഞു.






