ഉറളുങ്ങൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ULCCS) പുതിയ ചെയർമാനായി എസ്. ഷാജു ചുമതലയേറ്റു. പാലേരി രമേശന്റെ വിയോഗത്തിന് പിന്നാലെ നേതൃസ്ഥാനത്തേക്ക് ആരെത്തുമെന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമായത്. നിലവിൽ വൈസ് ചെയർമാനായിരുന്ന എം.എം. സുരേന്ദ്രനെയും ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഷാജു, UL സൈബർപാർക്ക്, UL ടെക്നോളജി സൊല്യൂഷൻസ്, ULCCS ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള ഉപസ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. സൊസൈറ്റിയുടെ സാമ്പത്തിക അച്ചടക്കത്തിലും ഭരണനിർവഹണത്തിലും നിർണായക പങ്കുവഹിച്ച ഷാജുവിന്റെ നേതൃത്വത്തിലാണ് ULCCS ഏഷ്യയിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലൊന്നായി മാറിയത്.
പുതിയ ചെയർമാനെ സ്വാഗതം ചെയ്ത് സൊസൈറ്റി അംഗങ്ങളും ജീവനക്കാരും രംഗത്തെത്തി. കടത്തനാട്-വടകര മേഖലയുടെ അഭിമാനമായ ULCCS-ന് പുതിയ നേതൃത്വത്തിൽ കൂടുതൽ വളർച്ച കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
English Summary: S. Shaju has taken over as the new Chairman of ULCCS, ending speculation that followed the death of former chairman Paleri Ramesan. Shaju, who previously served as Managing Director, has been credited with driving the society’s financial discipline and its rise as one of Asia’s best-run cooperatives.





