മണിയൂർ: എല്ലാ വർഷവും ചിങ്ങം ഒന്നിനാണ് കർഷക ദിനം ആചരിക്കുന്നത്. ഈ വർഷത്തെ കർഷക ദിനം മണിയൂർ കൃഷിഭവന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ 2026 ആഗസ്റ്റ് 17 തിങ്കളാഴ്ച നടത്തുന്നു. രാവിലെ 10 മണി മുതൽ മണിയൂർ ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിപാടി. കൃഷിയിൽ മികവ് കാട്ടിയ കർഷകരെ ചടങ്ങിൽ ആദരിക്കും.
Read:പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്
ആദരം ലഭിക്കുന്ന കർഷകർ
| വിഭാഗം | പേര് |
|---|---|
| മികച്ച മുതിർന്ന കർഷകൻ | രാമചന്ദ്രൻ കമ്മളി |
| മികച്ച വനിതാ കർഷക | ബവിത. പി. കെ |
| മികച്ച ജൈവ കർഷകൻ | രാധാകൃഷ്ണൻ ചെറിയേരി |
| മികച്ച പട്ടികജാതി കർഷക | സുമ. സി. കെ |
| മികച്ച വിദ്യാർത്ഥി കർഷകൻ | തൗഫീഖ്. എ. എച്ച് |
| മികച്ച കർഷക തൊഴിലാളി | ബാലൻ. വി. കെ |
| മികച്ച ക്ഷീര കർഷകൻ | പ്രമോദ്. വി. പി |

പരിപാടിയിൽ
- സ്വാഗതം: ശ്രീലക്ഷ്മി എസ് (കൃഷി ഓഫീസർ, മണിയൂർ)
- അധ്യക്ഷ സ്ഥാനത്ത്: ഷഹബത്ത് ജൂന (വൈസ് പ്രസിഡന്‍റ്, മണിയൂർ പഞ്ചായത്ത്)
- ഉദ്ഘാടനവും കർഷകരെ ആദരിക്കലും: ദിൻഷ കെ (പ്രസിഡന്‍റ്, മണിയൂർ പഞ്ചായത്ത്)
- നന്ദി: ബി.എസ്. അനൂപ് (സീനിയർ കൃഷി അസിസ്റ്റന്‍റ്, മണിയൂർ)
പഞ്ചായത്ത് കമ്മിറ്റി ചെയർമാൻമാരും വാർഡ് മെമ്പർമാരും നാട്ടിലെ പ്രമുഖരും ചടങ്ങിൽ ആശംസ പറയും: ബിജിത്ത് ലാൽ തെക്കേടത്ത് (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), അഹമ്മദ് സ്വാലിഹ് (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), നഫീസ സി.വി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), വിഷ്ണു ദാസ് എം (വാർഡ് മെമ്പർ), അൻസാർ കെ (സെക്രട്ടറി, മണിയൂർ പഞ്ചായത്ത്), രാമചന്ദ്രൻ കൊളായി, സുരേഷ് ബാബു ബി, എ.പി. തറുവായി ഹാജി, രാഗേഷ് എം.വി, ഒ.പി ചന്ദ്രൻ, പി.എം ശങ്കരൻ മാസ്റ്റർ, വി.പി ബാലൻ, പത്മനാഭൻ ആർ, ഇ.വി അബ്ദുൾ മജീദ്, ഷമീർ കെ.
In brief: Maniyoor Krishibhavan and Grama Panchayat will observe Karshaka Dinam (Farmer’s Day) — traditionally marked on Chingam 1 every year — on Monday, August 17, 2026, at 10 AM at the Maniyoor Grama Panchayat Hall. Seven farmers will be honored across categories including best senior farmer, best woman farmer, best organic farmer, and best dairy farmer. Panchayat president Dinsha K. will inaugurate the event and felicitate the farmers; vice president Shahabath Joona will preside.





