കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം!

New Update

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയവുമായി മണിയൂരിന്റെ പ്രിയപുത്രൻ. വിദ്യാർത്ഥി പ്രതിനിധിയായി വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചു.

Read more on : അധികാരികളുടെ അനാസ്ഥയ്ക്ക് ഇരയായി മേധ

ക്യാമ്പസ് രാഷ്ട്രീയത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സർവ്വകലാശാലയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിനും ഈ വിജയം കൂടുതൽ കരുത്തുപകരുമെന്ന് മണിയൂരിലെ msf പഞ്ചായത്ത് കമ്മിറ്റിയും അനുഭാവികളും വ്യക്തമാക്കി. വിജയിച്ച സ്ഥാനാർത്ഥിക്ക് വിവിധ മേഖലകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read ,ore : മോദിയെ പരിഹസിച്ച് വേദിയിൽ ‘ആലിംഗന നാടക’വുമായി രാഹുൽ ഗാന്ധി: മെലോണിയെക്കുറിച്ചുള്ള പരാമർശത്തിലും വിവാദം പുകയുന്നു

Read വന്ദേമാതരം അപമാനിച്ചാൽ ശിക്ഷ: ദേശീയഗാനത്തിന് തുല്യ പദവി നൽകി പുതിയ നിയമം

Read more on : മൈക്രോസോഫ്റ്റ് വിട്ടു, സ്വപ്നം പിന്തുടർന്നു; വടകര സ്വദേശിയുടെ AI സ്റ്റാർട്ടപ്പ് 15 മാസം കൊണ്ട് 50 കോടിക്ക് അമേരിക്ക സ്വന്തമാക്കി

Archived news is below (പഴയ വാർത്ത ആർച്ചീവ് ചെയ്തു)

മണിയൂർ / വടകര: വടകര താലൂക്കിലെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കേദാരമായ മണിയൂർ പഞ്ചായത്തിന് വീണ്ടുമൊരു അഭിമാന മുഹൂർത്തം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി മണിയൂരിന്റെ പ്രിയപുത്രൻ ഫഹദ് എ.കെ ജനവിധി തേടുന്നു.

നമ്മുടെ നാട്ടിലെ ഓരോ കുടുംബത്തിന്റെയും സ്നേഹവും തണലും പറ്റി വളർന്ന ഫഹദ്, ക്യാമ്പസ് രാഷ്ട്രീയത്തിൽ വിദ്യാർത്ഥി മുന്നേറ്റത്തിന്റെ മുൻനിര ശബ്ദമായി മാറിയത് മണിയൂരുകാർക്ക് ഒന്നടങ്കം ആവേശം പകരുകയാണ്.

ഈ അഭിമാന നിമിഷം ലോകമെമ്പാടുമുള്ള മണിയൂരുകാരിലേക്ക് എത്തുവാൻ ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക. നമ്മുടെ നാടിന്റെ സുന്ദരമായ ഭാവിക്ക്, യുവ നേതൃത്വത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാം!

ഫഹദ് എ.കെ യ്ക്ക് വിജയാശംസകൾ!