മൊകേരി ഗവൺമെന്‍റ് കോളേജിൽ തൊഴിലധിഷ്ഠിത ‘ഷൈൻ’ പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു
കുറ്റ്യാടി: മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിൽ കൃത്യമായി മുന്നൊരുക്കം നടത്തുന്നവർക്ക് തൊഴിൽ വിപണിയിൽ സാധ്യതകളേറെയെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പഠനകാലത്ത് തന്നെ ആവശ്യമായ സ്കില്ലുകൾ ആർജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Watch Video “നന്മയുള്ളവൻ അനീസ്”; നഷ്ടപ്പെട്ടെന്ന് കരുതിയ പത്ത് പവൻ തിരികെ ഏൽപ്പിച്ചു
മൊകേരി ഗവൺമെന്‍റ് കോളേജിൽ കൊമേഴ്സ്, ഇക്കണോമിക്സ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ഒരുക്കുന്ന പ്രത്യേക തൊഴിലധിഷ്ഠിത പരിശീലന പദ്ധതി ‘ഷൈൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ചടങ്ങിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രൻ കെ.ടി അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശശീന്ദ്രൻ പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു.
മൊകേരി ഗവൺമെന്‍റ് കോളേജിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷനിൽ (AICTE) നിന്ന് ലഭിച്ച അനുമതിപത്രം എം.എൽ.എ കോളേജ് പ്രിൻസിപ്പലിന് കൈമാറി. കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫ. മുഹമ്മദ് സലീം കെ.സി പദ്ധതി വിശദീകരിച്ചു.
Read ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ഇൻസുലിൻ ‘അവിക്ലി’ (Awiqli) ഇന്ത്യൻ വിപണിയിലും.
ചടങ്ങിൽ പങ്കെടുത്തവർ
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ) കുഞ്ഞിക്കണ്ണൻ ആർ, ഗണിതശാസ്ത്ര വിഭാഗം അധ്യാപിക പ്രൊഫ. നജ്മ എ.ആർ, വാർഡ് മെമ്പർ ഷീന, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. ദിനേശ് എം.പി, പി.ടി.എ വൈസ് പ്രസിഡന്‍റ് പ്രസീദ് ടി, ഡോ. അരുൺലാൽ മൊകേരി, കോളേജ് അലുംനി അസോസിയേഷൻ പ്രതിനിധി റഫീഖ് താവോട്ടുകണ്ടി, കോളേജ് യൂണിയൻ ചെയർമാൻ ഷിയോണ എന്നിവർ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം എം.എൽ.എയുടെയും മറ്റ് ജനപ്രതിനിധികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കോളേജിന്‍റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടന്നു.
National News റെയിൽവേ 1.93 ലക്ഷം കോടി രൂപയുടെ കടം തിരിച്ചടച്ചു;കണക്കുകൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി





