തലശ്ശേരി: ദേശീയപാതയിൽ പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്, വാഹനങ്ങളെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാൽപ്പതോളം പേർക്ക് പരിക്ക്
ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു
സംഭവത്തിൽ ഇരുബസുകളിലെയും യാത്രക്കാരിൽ നാൽപ്പതോളം പേർക്ക് പരുക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസുകളുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
ചികിത്സ, ഗതാഗതക്കുരുക്ക്
പരുക്കേറ്റവരെ ആംബുലൻസുകളിലും നാട്ടുകാരുടെ വാഹനങ്ങളിലുമായി സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. തലശ്ശേരി ജനറൽ ആശുപത്രി, കോ-ഓപ്പറേറ്റീവ് ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി ഇവർ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Read ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്ക് നോട്ടീസ്
പോലീസ് അന്വേഷണം
വിവരമറിഞ്ഞ് ന്യൂമാഹി പോലീസ് ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാഹനങ്ങളുടെ രേഖകളും ഡ്രൈവർമാരുടെ മൊഴിയും പരിശോധിച്ചുവരികയാണ്.
English brief: Two private buses collided head-on at Punnol on the national highway in Thalassery after one bus, travelling from Kannur to Kozhikode, hit an oncoming bus while overtaking other vehicles. Around 40 passengers from both buses were injured, some critically.





