ഏഴ് വിഭാഗങ്ങളിലായി കർഷകരെ ആദരിക്കും
മണിയൂർ ഗ്രാമപഞ്ചായത്തും മണിയൂർ കൃഷിഭവനും സംയുക്തമായി ഈ വർഷത്തെ കർഷക ദിനാഘോഷം 2026 ഓഗസ്റ്റ് 17ന് (തിങ്കളാഴ്ച, 1202 ചിങ്ങം 1) വിപുലമായി ആഘോഷിക്കുന്നു.
ചടങ്ങിൽ താഴെപ്പറയുന്ന ഏഴ് വിഭാഗങ്ങളിലായി മികച്ച കർഷകരെ ആദരിക്കും:
- മികച്ച ജൈവ കർഷകൻ/കർഷക
- മികച്ച വനിതാ കർഷക
- മികച്ച വിദ്യാർത്ഥി കർഷകൻ/കർഷക
- മുതിർന്ന കർഷകൻ/കർഷക
- മികച്ച SC/ST കർഷകൻ/കർഷക
- മികച്ച ക്ഷീര കർഷകൻ/കർഷക
- മികച്ച കർഷക തൊഴിലാളി

അപേക്ഷ സമർപ്പിക്കേണ്ട വിധം
മുകളിൽ പറയുന്ന വിഭാഗങ്ങളിൽ അപേക്ഷിക്കാൻ താൽപര്യമുള്ളവർ 2026 ഓഗസ്റ്റ് 10നകം ആവശ്യമായ രേഖകൾ സഹിതം മണിയൂർ കൃഷിഭവനിൽ നേരിട്ട് എത്തിച്ചേരണം.
ഹാജരാക്കേണ്ട രേഖകൾ:
- അപേക്ഷ ഫോം
- ഭൂനികുതി രസീത്
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- മൊബൈൽ നമ്പർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഓഗസ്റ്റ് 10 ആണെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.
വിവരങ്ങൾക്ക് : മണിയൂർ കൃഷിഭവൻ
English brief : Maniyur Grama Panchayat & Krishibhavan to celebrate Karshaka Dinam on Aug 17, 2026, honoring farmers in 7 categories. Applications due Aug 10.




