പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗ സ്വദേശിയായ 16കാരൻ ഇഖ്ബാൽ ഷെയ്ഖ് വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിന് ഒടുവിൽ ആശ്വാസമാകുന്നു.
വെള്ളത്തിൽനിന്ന് പുറത്തുകടക്കുമ്പോൾ ശരീരത്തിൽ കടുത്ത പുകച്ചിലും നീറ്റലും അനുഭവപ്പെടുന്നതായി ഇഖ്ബാൽ പറയുന്നു. ഒപ്പം, അമാനുഷികമായ ഒരു സാന്നിധ്യം തന്നെ പിടികൂടുന്നതായി തോന്നാറുണ്ടെന്നും, ഈ ഭയം കാരണമാണ് കുളത്തിൽ തന്നെ തുടരുന്നതെന്നും അവൻ പറയുന്നു. ഈ അവസ്ഥ കാരണം ദിവസവും മണിക്കൂറുകളോളം കുളത്തിൽ കഴിയേണ്ടി വന്ന ഇഖ്ബാലിന്‍റെ കഥ സമൂഹമാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. കടുത്ത ദാരിദ്ര്യവും ദയനീയ സാഹചര്യവും കാരണം കൃത്യമായ ചികിത്സ നൽകാനാവാതെ വലഞ്ഞ കുടുംബത്തിന് ഇത് വലിയൊരു പ്രതിസന്ധിയായിരുന്നു.
Read: വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു
Rea:20 വർഷം ഒളിവിൽ, പേര് മാറ്റി ജീവിതം: കൊലക്കേസ് പ്രതി കണ്ണൂർ സ്വദേശി പിടിയിൽ
ഇഖ്ബാൽ കുളത്തിൽ ലഘുഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മുകേഷ് അംബാനിയുടെ മകനും റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനന്ത് അംബാനി സഹായഹസ്തവുമായി രംഗത്തെത്തി. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ അദ്ദേഹം തന്‍റെ ടീമിന് നിർദേശം നൽകി.
മുർഷിദാബാദിൽനിന്ന് റോഡ് മാർഗം മുംബൈയിലേക്ക് എത്തിക്കുന്നത് പ്രായോഗികമല്ലാതിരുന്നതിനാൽ, അനന്ത് അംബാനിയുടെ നിർദേശപ്രകാരം കുട്ടിയെ പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ മെഡിക്കൽ എമർജൻസി സംവിധാനങ്ങളോടെ മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്തു. നഗരത്തിലെ സർ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇഖ്ബാലിനെ expert ഡോക്ടർമാരുടെ സംഘം വിശദമായി പരിശോധിക്കുകയാണ്. രോഗം ചർമ്മസംബന്ധിയോ (dermatological), നാഡീസംബന്ധിയോ (neurological), മാനസികമോ (psychiatric) എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നീണ്ട ജലവാസം ചർമ്മത്തിന് ദോഷകരമാണെന്നും അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read: ഇന്ത്യക്കാർക്ക് സൗജന്യ യുഎഇ വിസ: അബുദാബിയുടെ പുതിയ പദ്ധതി മലയാളികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം
In brief: Sixteen-year-old Iqbal Sheikh of Beldanga, Murshidabad, West Bengal, who has spent years living in a pond due to a still-unconfirmed medical condition — reporting severe burning sensations on land and describing a feeling of supernatural possession that keeps him in the water — was airlifted to Mumbai after a viral video brought his case to Reliance Industries Executive Director Anant Ambani’s attention. He is now under evaluation at Sir HN Reliance Foundation Hospital, where doctors have yet to confirm whether the condition is dermatological, neurological, or psychiatric.
മുർഷിദാബാദ് ബാലൻ ഇഖ്ബാലിന് അനന്ത് അംബാനിയുടെ സഹായം; മുംബൈയിൽ ചികിത്സ





