തിരുവനന്തപുരം: ഓണ വിപണിയിൽ വൻ റെക്കോർഡിട്ട് സംസ്ഥാനത്തെ മദ്യവിൽപന. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 460.8 കോടി രൂപയുടെ വിൽപന നടന്ന സ്ഥാനത്താണിത്. ഒറ്റയടിക്ക് 52 കോടിയോളം രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
തിരുവോണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ വിൽപന ഇനിയും പുതിയ ഉയരങ്ങളിലെത്തുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ.
ഓണം ബെവ്കോ അവധി ദിവസങ്ങൾ
Beverage/Bar Onam news is given below
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:
- ഏറ്റവും ഉയർന്ന വിൽപന: കഴിഞ്ഞ ശനിയാഴ്ച മാത്രം വിറ്റത് 102.88 കോടിയുടെ മദ്യം.
- മൂന്ന് ദിവസത്തെ കളക്ഷൻ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ബെവ്കോയിലേക്ക് ഒഴുകിയെത്തിയത് 279.12 കോടി രൂപ.
കഴിഞ്ഞ വർഷങ്ങളിൽ ഓണാഘോഷം അവസാനിച്ചപ്പോൾ ബെവ്കോ കൈവരിച്ച മൊത്തം വിറ്റുവരവ് (Final Total Collection) സംബന്ധിച്ച വിവരങ്ങൾ താഴെ നൽകുന്നു:
- 2023 ഓണം (മൊത്തം കളക്ഷൻ): Uthradam ദിനത്തിലെ റെക്കോർഡ് വിൽപന ഉൾപ്പെടെ ഓണക്കാലത്തെ ആകെ മദ്യവിൽപന 750 കോടി രൂപ കടന്നിരുന്നു. ഇതിൽ ഉത്രാട ദിനത്തിൽ മാത്രം 116 കോടി രൂപയുടെ വിൽപനയാണ് നടന്നത്.
- 2022 ഓണം (മൊത്തം കളക്ഷൻ): ആകെ 700 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ചുതീർത്തത് (ഉത്രാട ദിനത്തിൽ 117.85 കോടി രൂപ).
കാരണം ലഹരിവേട്ടയോ?
സംസ്ഥാന സർക്കാർ ശക്തമാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ഡ്രൈവിനെ തുടർന്ന് മയക്കുമരുന്നിന്റെ ലഭ്യത കുറഞ്ഞതാണ് മദ്യവിൽപന കുത്തനെ ഉയരാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. രാസലഹരികൾ കിട്ടാതായതോടെ ആളുകൾ വീണ്ടും മദ്യത്തിലേക്ക് തിരിയുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.





