കോഴിക്കോട്: ഓണപ്പൂക്കളുടെ വർണ്ണവസന്തമൊരുക്കാൻ കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരൊറ്റ വേദിയിൽ അണിനിരക്കുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി കോഴിക്കോട്, ജില്ലാ ഭരണകൂടം എന്നിവരുടെ ആഭിമുഖ്യത്തിലാണ് ‘തദ്ദേശ പൂക്കള മത്സരം 2026‘ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയുൾപ്പെടെ 11 ക്ലസ്റ്ററുകളിലായി 91 തദ്ദേശ സ്ഥാപനങ്ങൾ ഒരേസമയം മാറ്റുരയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പൂക്കള പോരാട്ടത്തിനാണ് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്.
മത്സരത്തിലെ പ്രധാന പ്രത്യേകതകൾ:
- സാങ്കേതിക മികവ്: തത്സമയ ലൈവ് വീഡിയോ നിരീക്ഷണം, ജിയോടാഗ് ചെയ്ത ഫോട്ടോകൾ, വീഡിയോ സ്കാനിംഗ്, ഫിസിക്കൽ പരിശോധന എന്നിവ ഉറപ്പാക്കിയാണ് വിധിനിർണ്ണയം നടക്കുക.
- 100% പരിസ്ഥിതി സൗഹൃദം: പ്ലാസ്റ്റിക്, കൃത്രിമ നിറങ്ങൾ, സിന്തറ്റിക് വസ്തുക്കൾ എന്നിവ പൂർണ്ണമായി ഒഴിവാക്കി പ്രകൃതിദത്ത പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്.
Read: എന്നും ഓണം, എന്നും പൂക്കളം, വടകര ഈ കുടുംബം കാത്തുസൂക്ഷിക്കുന്നത് 80 വർഷത്തെ പാരമ്പര്യം
Read: Onam Quiz 2026
സമ്മാനങ്ങൾ:
- 🥇 ഒന്നാം സമ്മാനം: ₹1,00,000 & ട്രോഫി
- 🥈 രണ്ടാം സമ്മാനം: ₹50,000 & ട്രോഫി
- 🥉 മൂന്നാം സമ്മാനം: ₹25,000 & ട്രോഫി (വിവിധ കാറ്റഗറികളിലെ 1, 2, 3 സ്ഥാനക്കാർക്ക് പ്രത്യേക ട്രോഫിയും സർട്ടിഫിക്കറ്റും നൽകും)
പ്രധാന വിവരങ്ങൾ:
- രജിസ്ട്രേഷൻ: 2026 ആഗസ്റ്റ് 15 മുതൽ 21 വരെ (JD LSGD ഓഫീസിൽ)
- മത്സര തീയതി & സമയം: 2026 ആഗസ്റ്റ് 22, രാവിലെ 9:00 മുതൽ 12:00 വരെ
- ടീം അംഗങ്ങൾ: ഒരു തദ്ദേശ സ്ഥാപനത്തിൽ നിന്ന് 3 മുതൽ 5 വരെ അംഗങ്ങൾക്ക് പങ്കെടുക്കാം





