മുക്കാളി: ഹാർബർ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ 60-ാം ദിവസത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
സമരത്തിന് അഭിവാദ്യമർപ്പിച്ച് ഇ.എം. ഷാജി സംസാരിച്ചു. സമരം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ സമരത്തിന്റെ രീതിയും ഭാവവും മാറുമെന്ന് എം.വി. ജയപ്രകാശ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ആനിക്കാ സുരേഷ് സ്വാഗതം പറഞ്ഞു. ഷംസീർ ചോമ്പാല, പത്മിനി ചന്ദ്രകാന്ത്, മോഹനൻ കുന്നുമ്മൽ, ശിവദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Read: Government Hospital Online ഒ.പി ടിക്കറ്റ് എടുക്കേണ്ട വിധം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക




