കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. നേരത്തെ ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി മൂന്നായി ഉയർത്തിയിട്ടുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ ലഭ്യമാവുക.
ഈ ദിവസങ്ങളിൽ രാത്രി 8.45ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 10.35ന് ബഹ്റൈനിൽ എത്തും. തിരികെ ബഹ്റൈനിൽ നിന്ന് പ്രാദേശിക സമയം രാത്രി 11.35ന് പുറപ്പെട്ട് രാവിലെ 6.30ന് കണ്ണൂരിലെത്തും.
Read: E Health Kerala – ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കാനുള്ള ഗൈഡ് ഇവിടെ വായിക്കാം.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയെ തുടർന്ന് കഴിഞ്ഞ മാസം പകുതിയോടെയാണ് ബഹ്റൈനിലേക്കുള്ള സർവീസ് നിർത്തിവെച്ചിരുന്നത്. നിലവിൽ കുവൈത്തിലേക്കുള്ള സർവീസ് മാത്രമാണ് ഇനി പുനരാരംഭിക്കാനുള്ളത്.
In brief
Air India Express has resumed its Kannur–Bahrain service, increasing weekly frequency from two to three flights, operating Tuesday, Thursday, and Saturday. The Kannur–Manama flight departs at 8.45 PM and arrives 10.35 PM local time; the return flight departs Bahrain at 11.35 PM and lands in Kannur at 6.30 AM. The route had been suspended in mid-July amid West Asia tensions. Kannur–Kuwait remains the only route yet to resume.




