കേരള സർക്കാർ ആശുപത്രികളിൽ ക്യൂ നിൽക്കാതെ OP ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന eHealth Kerala സംവിധാനത്തിന്‍റെ പൂർണ്ണ ഗൈഡാണിത് — UHID രജിസ്ട്രേഷൻ, eHealth കാർഡ് ഡൗൺലോഡ്, Me Health ആപ്പ് വഴിയുള്ള ബുക്കിംഗ് എന്നിവയെല്ലാം ഇതിൽ വിശദമായി വിവരിക്കുന്നു. ഫിസിയോതെറാപ്പി ബിരുദധാരിയായ അമർ മേഗ് ഈ പ്രോസസ്സ് നേരിട്ട് പരീക്ഷിച്ച് തയ്യാറാക്കിയ ഘട്ടം ഘട്ടമായ വിവരണമാണിത്.

⚠️ ശ്രദ്ധിക്കുക: ഔദ്യോഗിക E Health Kerala പോർട്ടൽ ഇതാണ് — ehealth.kerala.gov.in. ഇതേ പേരിലുള്ള മറ്റ് സ്വകാര്യ വെബ്സൈറ്റുകൾ ഔദ്യോഗികമല്ല. സ്വകാര്യ വിവരങ്ങൾ നൽകുന്നതിന് മുൻപ് URL ഉറപ്പുവരുത്തുക.

ചുരുക്കത്തിൽ (Quick Summary)
വിവരംവിശദാംശം
ഔദ്യോഗിക പോർട്ടൽehealth.kerala.gov.in
മൊബൈൽ ആപ്പ്Me Health (Android only)
ആവശ്യമുള്ളത്ആധാർ-ലിങ്ക്ഡ് മൊബൈൽ നമ്പർ
UHID ദൈർഘ്യം16 അക്കം
ഹെൽപ്‌ലൈൻDISHA 104 / 1056 (ടോൾ ഫ്രീ), +91-471-233333 (E Health സാങ്കേതിക സഹായം)
ചെലവ്സൗജന്യം

എന്താണ് E Health Kerala / UHID?

സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും ആധാർ ബന്ധിതമായ ഒരു യുണീക്ക് ഹെൽത്ത് ഐഡി (UHID) നൽകി, “One Citizen, One Health Record” എന്ന കാഴ്ചപ്പാടോടെ ചികിത്സാ ചരിത്രം ഒരൊറ്റ ഡിജിറ്റൽ റെക്കോർഡിൽ സൂക്ഷിക്കുന്ന കേരള ആരോഗ്യ വകുപ്പിന്‍റെ പദ്ധതിയാണ് E Health Kerala. കേന്ദ്ര സർക്കാരിന്‍റെ Ayushman Bharat Digital Mission (ABDM) ചട്ടക്കൂടുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഈ UHID ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് പങ്കാളി ആശുപത്രിയിലും ചികിത്സ തേടാം, ലാബ് റിപ്പോർട്ടുകൾ ഓൺലൈനായി കാണാം, OP അപ്പോയിന്‍റ്മെന്‍റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

screenshot of home page e health portal
screenshot of home page e health portal for registering and login

രജിസ്ട്രേഷന്‍റെ ഗുണങ്ങൾ

  • ക്യൂ നിൽക്കാതെ OP ടിക്കറ്റ് ബുക്ക് ചെയ്യാം
  • ആജീവനാന്തം ഉപയോഗിക്കാവുന്ന ഒരൊറ്റ UHID
  • മുൻപത്തെ ചികിത്സാ വിവരങ്ങൾ, ലാബ് റിസൾട്ടുകൾ, പ്രിസ്ക്രിപ്ഷനുകൾ ഓൺലൈനിൽ
  • ആശുപത്രിയിൽ പേപ്പർ ഫയൽ സൂക്ഷിക്കേണ്ട ആവശ്യമില്ല
  • E Health ഉള്ള ഏത് ആശുപത്രിയിലും ഒരേ റെക്കോർഡ് ലഭ്യം

രജിസ്ട്രേഷന് വേണ്ട രേഖകൾ

ആവശ്യമുള്ളത്എന്തിന്
ആധാർ കാർഡ്തിരിച്ചറിയൽ വെരിഫിക്കേഷൻ
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർOTP വെരിഫിക്കേഷൻ
സ്മാർട്ട്ഫോൺ / കമ്പ്യൂട്ടർപോർട്ടൽ ആക്സസ്
ഇന്‍റർനെറ്റ് കണക്ഷൻഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ

⚠️പ്രധാന വിവരം

ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലോ ആശുപത്രി റിസപ്ഷൻ കൗണ്ടറിലോ നേരിട്ട് ചെന്ന് രജിസ്റ്റർ ചെയ്യാം.

ഇ-ഹെൽത്ത് പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം? ഓപ്ഷൻ 1: നിലവിൽ UHID ഉള്ളവർക്ക്

നിങ്ങൾക്ക് മുൻപ് ഇ-ഹെൽത്ത് സിസ്റ്റം ഉള്ള ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ നിന്ന് ലഭിച്ച UHID (Unique Health ID) ഉണ്ടെങ്കിൽ, വളരെ എളുപ്പത്തിൽ പോർട്ടലിൽ ലോഗിൻ ചെയ്യാൻ സാധിക്കും.

ലോഗിൻ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ (Step-by-Step Guide):

  1. പോർട്ടൽ സന്ദർശിക്കുക: ehealth.kerala.gov.in
  2. ഔദ്യോഗിക വെബ്‌സൈറ്റ് തുറന്ന് മുകളിൽ കാണുന്ന ‘Register / Login’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  3. മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക: നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ഫോണിലേക്ക് വരുന്ന OTP ടൈപ്പ് ചെയ്ത് മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക.
  4. നിലവിലുള്ള UHID പരിശോധിക്കുക:
    • നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള UHID നമ്പറും നിങ്ങളുടെ പേരും സ്ക്രീനിൽ തെളിഞ്ഞുവരും.
    • 📌ശ്രദ്ധിക്കുക: നിലവിൽ UHID ഇല്ലാത്തവർക്കായി ‘പുതിയ UHID ഉണ്ടാക്കുന്ന വിധം’ ഈ ലേഖനത്തിൽ താഴെ നൽകിയിട്ടുണ്ട്.
  5. ജനന വർഷം നൽകുക: പേരിന് വലതുവശത്തായി കാണുന്ന കോളത്തിൽ നിങ്ങളുടെ Year of Birth (ജനന വർഷം) നൽകുക.
  6. പ്രോസീഡ് ചെയ്യുക: വർഷം നൽകിയ ശേഷം ‘Proceed’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  7. ആധാർ സമ്മതം നൽകുക (Aadhaar Consent): സ്ക്രീനിൽ തെളിയുന്ന പോപ്പ്-അപ്പ് ബോക്സിലെ ‘I Agree’ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
  8. സമ്മതം സ്ഥിരീകരിക്കുക: തുടര്‍ന്ന് ‘Proceed’ ബട്ടൺ അമർത്തി മുന്നോട്ട് പോകുക.
  9. ഡാഷ്‌ബോർഡിൽ പ്രവേശിക്കുക: ഇതോടെ ‘Welcome [Your Name]’ എന്ന സന്ദേശത്തോടെ നിങ്ങളുടെ പേജ് ലോഡ് ആവുകയും വ്യക്തിഗത ഡാഷ്‌ബോർഡിൽ എത്തുപ്പെടുകയും ചെയ്യും.
Infographic for eHealth Kerala UHID registration and login step by step guide in Malayalam
ഇ-ഹെൽത്ത് കേരള പോർട്ടലിൽ നിലവിലുള്ള UHID ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ കാണിക്കുന്ന ഇൻഫോഗ്രാഫിക്

ഇ-ഹെൽത്ത് പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം? ഓപ്ഷൻ 2: നിലവിൽ UHID ഇല്ലാത്തവർക്ക്

മുൻപ് ഇ-ഹെൽത്ത് സംവിധാനമുള്ള ആശുപത്രികളിൽ പോകാത്തവർക്കോ പുതിയതായി UHID കാർഡ് എടുക്കാൻ ആഗ്രഹിക്കുന്നവർക്കോ ആധാർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ പുതിയ UHID ഉണ്ടാക്കാം.

പുതിയ UHID ഉണ്ടാക്കുന്നതിനുള്ള ഘട്ടങ്ങൾ (Step-by-Step Guide):

  1. പോർട്ടൽ സന്ദർശിക്കുക: ehealth.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറന്ന് മുകളിൽ കാണുന്ന ‘Register / Login’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  2. മൊബൈൽ നമ്പർ നൽകുക: നിങ്ങളുടെ മൊബൈൽ നമ്പറും സ്ക്രീനിൽ കാണുന്ന ക്യാപ്ചയും (Captcha) നൽകുക.
  3. OTP വെരിഫൈ ചെയ്യുക: ഫോണിലേക്ക് വരുന്ന OTP ടൈപ്പ് ചെയ്ത് മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക.
  4. UHID ഇല്ലെന്ന സന്ദേശം: ഈ നമ്പറുമായി ലിങ്ക് ചെയ്ത UHID ഇല്ലെങ്കിൽ സ്ക്രീനിൽ “UHID does not exist for the provided mobile number” എന്ന സന്ദേശം കാണാം.
  5. ക്രിയേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക: താഴെ കാണുന്ന ‘Create UHID / Link mobile number with UHID’ എന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  6. ആധാർ വിവരങ്ങൾ നൽകുക: ഒരു പോപ്പ്-അപ്പ് ബോക്സ് തുറന്നുവരും. നിങ്ങളുടെ ആധാർ നമ്പർ നൽകി നിബന്ധനകൾ അംഗീകരിച്ച ശേഷം (Terms & Conditions), ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിലേക്ക് വരുന്ന OTP നൽകുക.
  7. OTP വെരിഫൈ ചെയ്യുക: പോപ്പ്-അപ്പ് ബോക്സിന് താഴെയുള്ള ‘Verify OTP’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  8. e-KYC വിവരങ്ങൾ പരിശോധിക്കുക: OTP വെരിഫിക്കേഷൻ പൂർത്തിയാകുന്നതോടെ പോപ്പ്-അപ്പിൽ നിങ്ങളുടെ e-KYC വിവരങ്ങൾ (പേര്, ലിംഗം, ജനനത്തീയതി, വീട്ടുപേര്, പിൻകോഡ്, ജില്ല) തെളിയും. ഇവ പരിശോധിച്ച ശേഷം ‘Confirm & Proceed’ ക്ലിക്ക് ചെയ്യുക.
  9. UHID ലഭിക്കുക: ഇതോടെ “UHID Registration has been completed successfully…” എന്ന പച്ച സന്ദേശത്തോടൊപ്പം നിങ്ങളുടെ പുതിയ UHID നമ്പറും സ്ക്രീനിൽ ലഭിക്കും. ഈ വിവരങ്ങൾ അടങ്ങിയ ഒരു SMS നിങ്ങളുടെ ഫോണിലേക്കും വരുന്നതാണ്.
  10. ഡാഷ്‌ബോർഡിലേക്ക് പ്രവേശിക്കുക: താഴെയുള്ള ‘Continue’ ബട്ടൺ അമർത്തുന്നതോടെ നിങ്ങൾ നേരിട്ട് ഇ-ഹെൽത്ത് സിറ്റിസൺ ഡാഷ്‌ബോർഡിലേക്ക് (Dashboard) പ്രവേശിക്കും.
Step-by-step infographic showing how users without an existing UHID can register for a new UHID through the eHealth Kerala portal.
UHID ഇല്ലാത്തവർക്ക് eHealth Kerala പോർട്ടലിൽ മൊബൈൽ നമ്പറും ആധാർ OTP വെരിഫിക്കേഷനും ഉപയോഗിച്ച് പുതിയ UHID എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിന്റെ ഘട്ടംഘട്ടമായ Infographic .

📱 സിറ്റിസൺ ഡാഷ്‌ബോർഡിലെ പ്രധാന സേവനങ്ങൾ

ലോഗിൻ ചെയ്ത ശേഷം ഡാഷ്‌ബോർഡിൽ ലഭിക്കുന്ന പ്രധാന ഫീച്ചറുകൾ താഴെ പറയുന്നവയാണ്:

  • 🗓️ Advance Appointment: ഡോക്ടർ അപ്പോയിന്റ്മെന്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
  • 📋 My Appointments: നിങ്ങൾ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകളുടെ നിലവിലെ വിവരങ്ങൾ കാണാം.
  • 📂 My Medical Record: നിങ്ങളുടെ മുൻകാല ചികിത്സാ വിവരങ്ങൾ അറിയാം.
  • 🧪 Lab Reports: ലാബ് பரிசோധനാ ഫലങ്ങൾ ഡൗൺലോഡ് ചെയ്യാം.
  • 💊 Prescription: ഡോക്ടർ കുറിച്ചു നൽകിയ മരുന്നുകളുടെ വിവരങ്ങൾ പരിശോധിക്കാം.
  • 📄 Print UHID Card: നിങ്ങളുടെ ഇ-ഹെൽത്ത് UHID കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.

ഇ-ഹെൽത്ത് വഴി ഓൺലൈൻ OP ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

വഴി 1: Citizen Portal വഴി

Screenshot UHID schedule an appointment in the ehealth portal
How to schedule an appointment in the ehealth portal using UHID

സർക്കാർ ആശുപത്രികളിലെ നീണ്ട ക്യൂ ഒഴിവാക്കി eHealth Kerala പോർട്ടൽ വഴി മിനിറ്റുകൾക്കുള്ളിൽ വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റ് (General OP Ticket) മുൻകൂട്ടി ബുക്ക് ചെയ്യാം.

📌 ഒറ്റനോട്ടത്തിൽ (Quick Brief)

🌐 ഔദ്യോഗിക വെബ്‌സൈറ്റ്: ehealth.kerala.gov.in

🔑 ആവശ്യമായ രേഖകൾ: UHID നമ്പർ / രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ

💡 പ്രത്യേകത: ആശുപത്രിയിൽ നേരിട്ട് പോയി ക്യൂ നിൽക്കാതെ ടോക്കൺ നമ്പർ ഉറപ്പാക്കാം.

ഓൺലൈൻ ബുക്കിംഗ് ഘട്ടങ്ങൾ (Step-by-Step Guide):

  1. പോർട്ടലിൽ ലോഗിൻ ചെയ്യുക: ehealth.kerala.gov.in വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ UHID, മൊബൈൽ നമ്പർ, OTP എന്നിവ നൽകി ലോഗിൻ ചെയ്യുക.
  2. ‘Advance Appointment’ എടുക്കുക: ഡാഷ്‌ബോർഡിൽ കാണുന്ന ‘Advance Appointment’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  3. ആശുപത്രിയും ഡിപ്പാർട്ട്മെന്റും തിരഞ്ഞെടുക്കുക:
    • District (ജില്ല): നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക.
    • Hospital Name (ആശുപത്രി): പോകാൻ ഉദ്ദേശിക്കുന്ന ആശുപത്രി സെലക്ട് ചെയ്യുക.
    • Department (വിഭാഗം): കാണേണ്ട രോഗവിഭാഗം തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്: General Medicine, Orthopedics).
  4. കുടുംബ മാസ വരുമാനം നൽകുക: ‘Monthly Income – Family’ എന്ന ഫീൽഡിൽ വരുമാനം രേഖപ്പെടുത്തുക.
  5. തീയതി പരിശോധിക്കുക: ‘Appointment Date’ നൽകിയ ശേഷം ‘Check Availability’ ബട്ടൺ ക്ലിക്ക് ചെയ്ത് അപ്പോയിന്റ്മെന്റ് ലഭ്യമാണോ എന്ന് ഉറപ്പുവരുത്തുക.
  6. ടോക്കൺ സെലക്ട് ചെയ്യുക: ലഭ്യമായ സമയങ്ങളിൽ നിന്ന് സൗകര്യപ്രദമായ Token Number തിരഞ്ഞെടുക്കുക.
  7. വിവരങ്ങൾ ഉറപ്പുവരുത്തുക: സ്ക്രീനിൽ കാണിക്കുന്ന നിങ്ങളുടെ വിവരങ്ങളും ഡിപ്പാർട്ട്മെന്റും തീയതിയും കൃത്യമാണെന്ന് പരിശോധിക്കുക.
  8. ഫീസ് അടയ്ക്കുക (Payment): ‘Confirm and Proceed to Payment’ ക്ലിക്ക് ചെയ്ത് ഓൺലൈനായി ഒപി ഫീസ് അടയ്ക്കുക.
  9. ടോക്കൺ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുക: പേയ്‌മെന്റ് വിജയകരമായാൽ Token Slip സ്ക്രീനിൽ ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റോ ഫോൺ കോപ്പിയോ ആയി ആശുപത്രിയിൽ ഹാജരാക്കുക.

💡 പ്രത്യേക ടിപ്പ് (Helpful Tip):

‘Monthly Income – Family’ കോളത്തിൽ എത്ര തുക നൽകണം എന്ന് സംശയമുണ്ടോ? നിങ്ങളുടെ റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള കുടുംബ മാസ വരുമാനം നൽകിയാൽ മതിയാകും.

Screenshot of step-by-step process of Dr booking uhid online in Ehealth website
Payment and Verification – step-by-step process of Dr booking uhid online in Ehealth website

വഴി 2: Me Health ആപ്പ് വഴി

Google Play Store / App Store-ൽ നിന്ന് ഔദ്യോഗിക Me Health ആപ്പ് ഡൗൺലോഡ് ചെയ്ത് UHID ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മൊബൈലിൽ തന്നെ OP ബുക്കിംഗ്, ലാബ് റിപ്പോർട്ട് കാണൽ, ഹോസ്പിറ്റൽ QR കോഡ് സ്കാൻ ചെയ്ത് ടോക്കൺ ജനറേറ്റ് ചെയ്യൽ എന്നിവ ചെയ്യാം.

MeHealth app screenshot
MeHealth app screenshot

ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് മുതൽ ആദ്യ ബുക്കിംഗ് വരെയുള്ള പൂർണ്ണ ഘട്ടങ്ങളും സ്ക്രീൻഷോട്ടുകളും ഞങ്ങളുടെ പ്രത്യേക ഗൈഡിൽ: Me Health ആപ്പ് ഡൗൺലോഡും ലോഗിനും — പൂർണ്ണ ഗൈഡ് →

⚠️പ്രധാന വിവരം

കോഴിക്കോട് മെഡിക്കൽ കോളേജ് പോലുള്ള വലിയ ആശുപത്രികളിൽ ബുക്ക് ചെയ്യുമ്പോൾ റഫറൻസ് ലെറ്റർ (Referral Letter) നിർബന്ധമാണ്.

സിസ്റ്റത്തിൽ ആശുപത്രി തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ റഫറൻസ് വിവരങ്ങൾ (Referral Details) നൽകേണ്ടി വരും.

ഇവ ഉപയോഗിച്ച് എങ്ങനെ ബുക്ക് ചെയ്യാമെന്നതിന്റെ കൂടുതൽ വിവരങ്ങൾ ഈ ലേഖനത്തിൽ താഴെ നൽകിയിട്ടുണ്ട്.

PHC / താലൂക്ക് ആശുപത്രികൾ വഴി റഫറൽ അപ്പോയിന്റ്മെന്റ് എങ്ങനെ ബുക്ക് ചെയ്യാം?

നിങ്ങൾ ചികിത്സ തേടുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ (PHC/FHC) അല്ലെങ്കിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ നിങ്ങളെ മെഡിക്കൽ കോളേജ് പോലുള്ള വലിയ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ, ആശുപത്രി കൗണ്ടർ വഴി നേരിട്ട് ബുക്ക് ചെയ്യാം:

  1. റിസപ്ഷനിൽ അറിയിക്കുക: ഡോക്ടർ പരിശോധനയ്ക്ക് ശേഷം റഫർ ചെയ്താൽ, അക്കാര്യം അതാത് ആശുപത്രിയിലെ ഇ-ഹെൽത്ത്/ഒപി റിസപ്ഷനിൽ (OP Desk) അറിയിക്കുക.
  2. രേഖകൾ ഹാജരാക്കുക: ഡോക്ടർ തന്ന റഫറൽ സ്ലിപ്പും നിങ്ങളുടെ ഇ-ഹെൽത്ത് യുഎച്ച്ഐഡി (UHID) കാർഡും ജീവനക്കാർക്ക് നൽകുക.
  3. കൗണ്ടർ ബുക്കിംഗ്: ആശുപത്രി ജീവനക്കാർ തന്നെ ഇ-ഹെൽത്ത് സിസ്റ്റം (E Health Portal) വഴി നിങ്ങൾക്ക് ആവശ്യമുള്ള ഉയർന്ന ആശുപത്രിയിലേക്ക് റഫറൽ അപ്പോയിന്റ്മെന്റ് നേരിട്ട് ബുക്ക് ചെയ്തു നൽകും.
  4. അപ്പോയിന്റ്മെന്റ് സ്ലിപ്പ് വാങ്ങുക: ബുക്കിംഗ് പൂർത്തിയായ ശേഷം തീയതിയും സമയവും രേഖപ്പെടുത്തിയ അപ്പോയിന്റ്മെന്റ് സ്ലിപ്പ് വാങ്ങാൻ മറക്കരുത്.

eHealth Kerala Referral Booking: റഫറൽ ലെറ്റർ ഉപയോഗിച്ച് മെഡിക്കൽ കോളേജ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്ന വിധം

(Step-by-Step Guide) ഇ-ഹെൽത്ത് കേരള: മെഡിക്കൽ കോളേജ് റഫറൽ അപ്പോയിന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യാം

Referral appointment via citizen portal of ehealth Kerala by uhid
Screenshot: ഓൺലൈനായി റഫറൽ അപ്പോയിന്‍റ്മെന്‍റ് Referral appointment via citizen portal of ehealth Kerala by uhid.

ഇ-ഹെൽത്ത് പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്ന വിധം (Step-by-Step)

  1. ഇ-ഹെൽത്ത് പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്ന വിധം (Step-by-Step)
  2. ലോഗിൻ ചെയ്യുക: ehealth.kerala.gov.in വെബ്‌സൈറ്റ് തുറന്ന് നിങ്ങളുടെ UHID, മൊബൈൽ നമ്പർ, OTP എന്നിവ നൽകി ലോഗിൻ ചെയ്യുക.
  3. ‘Advance Appointment’ തിരഞ്ഞെടുക്കുക: ഡാഷ്‌ബോർഡിൽ നിന്ന് ‘Advance Appointment’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  4. ആശുപത്രി വിവരങ്ങൾ തിരഞ്ഞെടുക്കുക:
    • District (ജില്ല): നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്: Kozhikode).
    • Hospital Name (ആശുപത്രി): മെഡിക്കൽ കോളേജ് തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്: Government Medical College Hospital).
    • Department (വിഭാഗം): കാണേണ്ട രോഗവിഭാഗം തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്: General Medicine, Orthopedics).
  5. റഫറൽ വിവരങ്ങൾ നൽകുക (Mandatory Fields): മെഡിക്കൽ കോളേജ് തിരഞ്ഞെടുക്കുന്നതോടെ സ്ക്രീനിൽ തെളിയുന്ന ഫോമിൽ താഴെ പറയുന്ന റഫറൻസ് വിവരങ്ങൾ നൽകുക:
    • Referred By (Doctor Name): നിങ്ങളെ റഫർ ചെയ്ത ഡോക്ടറുടെ പേര്.
    • Referred From (Hospital): നിങ്ങളെ ചികിത്സിച്ച പ്രാഥമിക/താലൂക്ക്/ജില്ലാ ആശുപത്രി (ഉദാഹരണത്തിന്: FHC Vatakara).
    • Referred From (Department): അവിടെ നിങ്ങളെ പരിശോധിച്ച വിഭാഗം.
  6. കുടുംബ മാസ വരുമാനം നൽകുക: ‘Monthly Income – Family’ എന്ന കോളത്തിൽ റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള കുടുംബ മാസ വരുമാനം നൽകുക.
  7. തീയതി തിരഞ്ഞെടുത്ത് അവൈലബിലിറ്റി പരിശോധിക്കുക: ‘Appointment Date’ നൽകിയ ശേഷം ‘Check Availability’ ബട്ടൺ അമർത്തി നിങ്ങൾ തിരഞ്ഞെടുത്ത ദിവസം അപ്പോയിന്റ്മെന്റ് ലഭ്യമാണോ എന്ന് ഉറപ്പുവരുത്തുക.
  8. ടോക്കൺ തിരഞ്ഞെടുക്കുക: അപ്പോയിന്റ്മെന്റ് ലഭ്യമാണെങ്കിൽ സൗകര്യപ്രദമായ സമയത്തെ Token Number സെലക്ട് ചെയ്യുക.
  9. വിവരങ്ങൾ പരിശോധിക്കുക: നിങ്ങൾ നൽകിയ മുഴുവൻ വിവരങ്ങളും സ്ക്രീനിൽ കാണാം. വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
  10. ഫീസ് അടയ്ക്കുക: ‘Confirm and Proceed to Payment’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈനായി പണമടയ്ക്കുക.
  11. ടോക്കൺ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുക: പേയ്‌മെന്റ് വിജയകരമായാൽ Token Slip ഡൗൺലോഡ് ചെയ്യാം. ആശുപത്രിയിൽ പോകുമ്പോൾ ഈ ടോക്കൺ സ്ലിപ്പും ഒറിജിനൽ റഫറൽ ലെറ്ററും നിർബന്ധമായും കരുതുക.

⚠️ ശ്രദ്ധിക്കുക:

ഓൺലൈനായി ടോക്കൺ എടുത്താലും, ആശുപത്രിയിൽ ഡോക്ടറെ കാണുന്ന സമയത്ത് പ്രാഥമിക ആശുപത്രിയിൽ നിന്ന് ലഭിച്ച യഥാർത്ഥ റഫറൽ ലെറ്റർ (Original Referral Slip) ഒപി കൗണ്ടറിലും ഡോക്ടറുടെ മുമ്പിലും ഹാജരാക്കേണ്ടതുണ്ട്.

eHealth കാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

UHID ലഭിച്ചു കഴിഞ്ഞാൽ, ഡിജിറ്റൽ eHealth കാർഡ് ഡൗൺലോഡ് ചെയ്യാം:

  1. UHID നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
  2. ഡാഷ്ബോർഡിൽ Profile / Print UHID Card വിഭാഗത്തിലേക്ക് പോകുക.
  3. Download UHID Card ക്ലിക്ക് ചെയ്ത് PDF ആയി സേവ് ചെയ്യുകയോ പ്രിന്‍റ് എടുക്കുകയോ ചെയ്യാം.

ഈ കാർഡിൽ നിങ്ങളുടെ UHID ബാർകോഡ് ഉള്ളതിനാൽ, ആശുപത്രി കൗണ്ടറിൽ ഇത് കാണിച്ചാൽ വേഗത്തിൽ വെരിഫിക്കേഷൻ പൂർത്തിയാകും.

Screenshot of print uhid card section after login into E health
print uhid card section after login into E health

ടോക്കണും (Token) സമയക്രമവും എങ്ങനെ പ്രവർത്തിക്കുന്നു?

ഓൺലൈൻ ബുക്ക് ചെയ്യുന്ന ടോക്കണുകൾക്ക് സാധാരണയായി ആശുപത്രി കൗണ്ടറിൽ നേരിട്ട് ക്യൂ നിൽക്കുന്നവരെക്കാൾ മുൻഗണന ലഭിക്കും. ഓൺലൈൻ ടോക്കൺ ഉള്ളവർക്ക് പ്രത്യേക ക്യൂ/കൗണ്ടർ പല ആശുപത്രികളിലും ഒരുക്കിയിട്ടുണ്ട്. ആവർത്തന കൺസൾട്ടേഷനുകൾക്ക് (follow-up) ആശുപത്രിയിൽ നിന്ന് നേരിട്ടും അഡ്വാൻസ് ടോക്കൺ ലഭിക്കും. ബുക്ക് ചെയ്ത സമയത്തിന് 15-30 മിനിറ്റ് മുൻപ് ആശുപത്രിയിൽ എത്തുന്നതാണ് നല്ലത്, കാരണം സ്ലോട്ട് സമയം ഡോക്ടറുടെ തിരക്കനുസരിച്ച് മാറാം.

കേരളത്തിൽ എത്ര ആശുപത്രികളിൽ ഈ സംവിധാനം ഉണ്ട്?

ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം, മെഡിക്കൽ കോളേജുകൾ, ജില്ലാ/ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ (FHC) അടക്കം 1,000-ലധികം സ്ഥാപനങ്ങളിൽ E Health സംവിധാനം ഉണ്ട്.

സ്ഥാപന തരംഉദാഹരണം (കോഴിക്കോട് ജില്ല)
മെഡിക്കൽ കോളേജ്കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളേജ്
ജില്ലാ ആശുപത്രിവടകര ജില്ലാ ആശുപത്രി
താലൂക്ക് ആശുപത്രികൊയിലാണ്ടി, താമരശ്ശേരി താലൂക്ക് ആശുപത്രികൾ
കുടുംബാരോഗ്യ കേന്ദ്രം (FHC)നിങ്ങളുടെ പ്രാദേശിക PHC/FHC

എല്ലാ താലൂക്ക് തിരിച്ചുള്ള ആശുപത്രികളുടെയും പൂർണ്ണ പട്ടികയും ബന്ധപ്പെടേണ്ട വിവരങ്ങളും ഞങ്ങളുടെ പ്രത്യേക ഗൈഡിൽ കാണാം: കോഴിക്കോട് ജില്ലയിലെ E Health ആശുപത്രി പട്ടിക (താലൂക്ക് തിരിച്ച്) →

ആശുപത്രി OP സമയക്രമം

മിക്ക സർക്കാർ ആശുപത്രികളിലും OP രജിസ്ട്രേഷൻ രാവിലെ ഏകദേശം 8:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയാണ് (ആശുപത്രി അനുസരിച്ച് വ്യത്യാസം ഉണ്ടാകാം). ഓൺലൈൻ ബുക്ക് ചെയ്ത സ്ലോട്ട് സമയത്തിന് അനുസരിച്ച് നിങ്ങൾക്ക് ഈ വിൻഡോയ്ക്കുള്ളിൽ എത്തിയാൽ മതി. കൃത്യമായ സമയക്രമം ആശുപത്രി തിരിച്ച് മാറാവുന്നതിനാൽ, ഏറ്റവും കൃത്യമായ വിവരത്തിന് ജില്ലാ ആശുപത്രി പട്ടിക പേജിൽ നൽകിയ ബന്ധപ്പെടേണ്ട നമ്പറിൽ വിളിച്ച് ഉറപ്പുവരുത്തുക.

പാസ്‌വേഡ് മറന്നോ ലോഗിൻ പ്രശ്നമോ?

പാസ്‌വേഡ് മറന്നത്, UHID വീണ്ടെടുക്കൽ, “UHID already exists” പോലുള്ള ലോഗിൻ എറർ സന്ദേശങ്ങൾ എന്നിവയ്ക്കുള്ള പൂർണ്ണ പരിഹാരങ്ങൾ ഘട്ടം ഘട്ടമായി ഞങ്ങളുടെ പ്രത്യേക ഗൈഡിൽ: eHealth Kerala പാസ്‌വേഡ് മറന്നാൽ / ലോഗിൻ സഹായം →

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റണോ? UHID ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം Profile വിഭാഗത്തിൽ ‘Update Mobile Number’ ഓപ്ഷൻ വഴി പുതിയ ആധാർ-ലിങ്ക്ഡ് നമ്പർ OTP വെരിഫിക്കേഷനോടെ അപ്ഡേറ്റ് ചെയ്യാം. ഇത് സാധിക്കുന്നില്ലെങ്കിൽ അടുത്തുള്ള ആശുപത്രി റിസപ്ഷനിലോ അക്ഷയ കേന്ദ്രത്തിലോ നേരിട്ട് സഹായം തേടാം.

സാധാരണ പ്രശ്നങ്ങളും പരിഹാരവും

പ്രശ്നംപരിഹാരം
OTP ലഭിക്കുന്നില്ലകുറച്ച് സമയം കാത്തിരുന്ന് വീണ്ടും ശ്രമിക്കുക; മൊബൈൽ നെറ്റ്‌വർക്ക് പരിശോധിക്കുക
ആധാർ വെരിഫിക്കേഷൻ പരാജയപ്പെടുന്നുആധാർ നമ്പർ ശരിയാണെന്നും മൊബൈലുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക
സ്ലോട്ട് ലഭ്യമല്ലമറ്റൊരു തീയതി തിരഞ്ഞെടുക്കുക അല്ലെങ്കിൽ പിന്നീട് ശ്രമിക്കുക
പോർട്ടൽ സ്ലോ ആയി ലോഡ് ആകുന്നുഅൽപ്പസമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക അല്ലെങ്കിൽ മറ്റൊരു ബ്രൗസർ ഉപയോഗിക്കുക

ലോഗിൻ/പാസ്‌വേഡ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് മുകളിൽ ലിങ്ക് ചെയ്ത പ്രത്യേക ഗൈഡ് കാണുക.

ലാബ് റിപ്പോർട്ടുകൾ ഓൺലൈനായി കാണാം

UHID ഉപയോഗിച്ച് ലോഗിൻ ചെയ്താൽ, മുൻപത്തെ OP സന്ദർശനങ്ങൾ, ലാബ് റിസൾട്ടുകൾ, പ്രിസ്ക്രിപ്ഷനുകൾ എന്നിവ പോർട്ടലിലും Me Health ആപ്പിലും കാണാം. ലാബ് റിപ്പോർട്ട് എവിടെ കാണാം, എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതിന്‍റെ പൂർണ്ണ വിവരണം: eHealth Kerala ലാബ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ →

സാധാരണ പ്രശ്നങ്ങളും പരിഹാരവും

പ്രശ്നംപരിഹാരം
OTP ലഭിക്കുന്നില്ലകുറച്ച് സമയം കാത്തിരുന്ന് വീണ്ടും ശ്രമിക്കുക; മൊബൈൽ നെറ്റ്‌വർക്ക് പരിശോധിക്കുക
ആധാർ വെരിഫിക്കേഷൻ പരാജയപ്പെടുന്നുആധാർ നമ്പർ ശരിയാണെന്നും മൊബൈലുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക
“UHID already exists” എന്ന് കാണിക്കുന്നുപുതിയ രജിസ്ട്രേഷൻ വേണ്ട, നിലവിലുള്ള UHID ഉപയോഗിച്ച് ലോഗിൻ ചെയ്യുക
പാസ്‌വേഡ് മറന്നുലോഗിൻ പേജിൽ ‘Forgot Password’ ഉപയോഗിക്കുക
സ്ലോട്ട് ലഭ്യമല്ലമറ്റൊരു തീയതി തിരഞ്ഞെടുക്കുക അല്ലെങ്കിൽ പിന്നീട് ശ്രമിക്കുക
പോർട്ടൽ സ്ലോ ആയി ലോഡ് ആകുന്നുഅൽപ്പസമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക അല്ലെങ്കിൽ മറ്റൊരു ബ്രൗസർ ഉപയോഗിക്കുക

സഹായത്തിന് ബന്ധപ്പെടേണ്ടത്

E Health/UHID സംബന്ധിച്ച സാങ്കേതിക സഹായത്തിന്: +91-471-233333 അല്ലെങ്കിൽ ehealth@kerala.gov.in (E Health PMU, ആരോഗ്യ വകുപ്പ്).

E Health/UHID സംബന്ധിച്ച സാങ്കേതിക സഹായത്തിനും കൂടുതൽ കോൺടാക്റ്റ് വിവരങ്ങൾക്കും: E Health Kerala കസ്റ്റമർ കെയർ നമ്പർ & ഹെൽപ്‌ലൈൻ — പൂർണ്ണ വിവരം →.

പൊതു ആരോഗ്യ സഹായത്തിന് ആരോഗ്യ വകുപ്പിന്‍റെ ഹെൽപ്‌ലൈൻ: 104 / 1056 (ടോൾ ഫ്രീ).ഇവ കൂടാതെ അക്ഷയ കേന്ദ്രം വഴിയോ ആശുപത്രി റിസപ്ഷൻ വഴിയോ നേരിട്ട് സഹായം തേടാം

പതിവ് ചോദ്യങ്ങൾ

UHID ഇല്ലാതെ OP ടിക്കറ്റ് കിട്ടുമോ? ഇല്ല. വടകര ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ OP വിഭാഗം E Health സംവിധാനത്തിലായതിനാൽ UHID/E Health കാർഡ് നിർബന്ധമാണ്.

E Health Kerala പോർട്ടലിൽ എങ്ങനെ ലോഗിൻ ചെയ്യാം? UHID നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ehealth.kerala.gov.in-ൽ ലോഗിൻ ചെയ്യാം. UHID ഇല്ലാത്തവർ ആദ്യം മുകളിൽ പറഞ്ഞ രീതിയിൽ രജിസ്റ്റർ ചെയ്യണം.

ലാബ് റിപ്പോർട്ടുകളും ചികിത്സാ രേഖകളും ഓൺലൈനായി കാണാൻ കഴിയുമോ? അതെ. UHID ഉപയോഗിച്ച് ലോഗിൻ ചെയ്താൽ, മുൻപത്തെ OP സന്ദർശനങ്ങൾ, ലാബ് റിസൾട്ടുകൾ, പ്രിസ്ക്രിപ്ഷനുകൾ എന്നിവ പോർട്ടലിൽ കാണാം.

ആധാർ ഇല്ലാതെ രജിസ്റ്റർ ചെയ്യാമോ? ആധാർ വെരിഫിക്കേഷൻ ആണ് സാധാരണ രീതി. ബുദ്ധിമുട്ടുള്ളവർക്ക് ആശുപത്രി റിസപ്ഷനിലോ അക്ഷയ കേന്ദ്രത്തിലോ സഹായം തേടാം.

റഫറൽ ലെറ്റർ ഇല്ലാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ OP ബുക്ക് ചെയ്യാമോ? പൊതുവേ റഫറൽ ലെറ്റർ ആവശ്യമാണ്. അടുത്തുള്ള PHC/താലൂക്ക്/ജില്ലാ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത ശേഷം ബുക്ക് ചെയ്യുന്നതാണ് ഉചിതം.

ബുക്ക് ചെയ്ത ടോക്കൺ സ്ലിപ്പ് നഷ്ടപ്പെട്ടാൽ? പോർട്ടലിലോ MeHealth ആപ്പിലോ ‘View Appointments’ വിഭാഗത്തിൽ നിന്ന് വീണ്ടും ഡൗൺലോഡ് ചെയ്യാം.

പാസ്‌വേഡ് മറന്നുപോയാൽ എന്ത് ചെയ്യും? ലോഗിൻ പേജിൽ ‘Forgot Password’ ക്ലിക്ക് ചെയ്ത് UHID, ആധാർ നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകി പുതിയ പാസ്‌വേഡ് സെറ്റ് ചെയ്യാം.

സ്വകാര്യ ആശുപത്രികളിൽ eHealth Kerala ഉപയോഗിക്കാമോ? ഇല്ല. eHealth Kerala സർക്കാർ ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും വേണ്ടി മാത്രമുള്ള സംവിധാനമാണ്. സ്വകാര്യ ആശുപത്രികൾക്ക് അവരുടേതായ പ്രത്യേക ബുക്കിംഗ് സംവിധാനങ്ങളാണ് ഉള്ളത്.

കുടുംബാംഗങ്ങൾക്ക് വേണ്ടി (മാതാപിതാക്കൾ, കുട്ടികൾ) എങ്ങനെ രജിസ്റ്റർ ചെയ്യാം? ഓരോ വ്യക്തിക്കും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച് പ്രത്യേകം UHID രജിസ്റ്റർ ചെയ്യണം. കുട്ടികൾക്ക് സ്വന്തം ആധാർ ഇല്ലെങ്കിൽ, മാതാപിതാക്കളുടെ സഹായത്തോടെ ആശുപത്രി റിസപ്ഷനിലോ അക്ഷയ കേന്ദ്രത്തിലോ രജിസ്റ്റർ ചെയ്യാം.

ബന്ധപ്പെട്ട ഗൈഡുകൾ

🔗 ബന്ധപ്പെട്ട ഗൈഡുകൾ (Related Guides)