കണ്ണൂർ: പെരിങ്ങത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ (17) കാണാതായതായി പരാതി. രാമവിലാസം ഹൈസ്കൂളിലെ വിദ്യാർഥിയായ ഇയാളെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. സംഭവത്തിൽ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നമ്മുടെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 10 ദിവസമാകുന്നു.
അമ്മയുടെ വേർപാടിന് ശേഷം മക്കൾക്കായി മാത്രം ജീവിച്ച ഒരു പാവം അച്ഛനും അനിയത്തിയും ഇന്ന് കണ്ണീരോടെ വഴി കണ്ണുകളുമായി കാത്തിരിക്കുകയാണ്. നമ്മൾ വിചാരിച്ചാൽ, ഇന്ത്യയിലെമ്പാടുമുള്ള ഓരോ മലയാളിയും മനസ്സ് വെച്ചാൽ ശിവസൂര്യയെ നമുക്ക് കണ്ടെത്താൻ സാധിക്കും. സ്വന്തം വീട്ടിലെ ഒരു കുട്ടിയായി കരുതി ഈ തിരച്ചിൽ ദൗത്യം നാമെല്ലാവരും ഏറ്റെടുക്കണം.
ശിവസൂര്യ മോനോട് കുടുംബത്തിന് പറയാനുള്ളത്:
”മോനേ… നീ എവിടെയാണെങ്കിലും സുരക്ഷിതനാണെന്ന് ഒന്ന് അറിയിക്കൂ. നിനക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിലോ തെറ്റ് പറ്റിയിട്ടുണ്ടെങ്കിലോ പേടിക്കേണ്ട, നിന്നെ കുറ്റപ്പെടുത്താനല്ല — ചേർത്തുപിടിക്കാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഫോൺ കൈവശമില്ലെങ്കിൽ പോലും കാണുന്ന ആരോടെങ്കിലും ‘എനിക്ക് വീട്ടിലേക്ക് ബന്ധപ്പെടണം’ എന്ന് മാത്രം പറയൂ. നിന്നെ കൂട്ടിക്കൊണ്ടുപോകാൻ ഞങ്ങൾ എവിടെ വേണമെങ്കിലും വരാം.”
📌 പൊതുജന ശ്രദ്ധയ്ക്ക്:
നിരീക്ഷിക്കുക: ശിവസൂര്യ ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടാകാം. ട്രെയിൻ മാർഗ്ഗമോ മറ്റ് വാഹനങ്ങളിലോ സഞ്ചരിച്ചിരിക്കാൻ സാധ്യതയുണ്ട്.
Read; പട്ടി പുലിയുടേത് എന്ന് സംശയിക്കുന്ന ജീവിയുടെ കാൽ അടയാളം കണ്ടെത്തി.
എന്താണ് സംഭവിച്ചത്?
അച്ഛന്‍റെ സഹോദരിയെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്താണ് ശിവസൂര്യയെ കാണാതായതെന്ന് കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു. ഒരു കുറിപ്പ് എഴുതിവച്ചാണ് വിദ്യാർഥി പോയത്. കാശിയിലേക്ക് പോകുന്നതായി കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച മൊബൈൽ ഫോൺ വിലക്കിയിരുന്നതായി അച്ഛൻ പോലീസിനോട് പറഞ്ഞു.
അന്വേഷണം എവിടെയെത്തി?
ചൊക്ലി പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. എന്നാൽ ഇതുവരെ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. പോലീസിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
വിവരം അറിയാവുന്നവർ ബന്ധപ്പെടുക
കാശി (വാരാണസി) ഭാഗത്തേക്ക് പോയിട്ടുണ്ടാകാം എന്ന സൂചന കണക്കിലെടുത്ത്, ആ വഴിയിലുള്ള റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ശ്രദ്ധിക്കുന്നവർ എന്തെങ്കിലും വിവരം ലഭിച്ചാൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു. ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ചൊക്ലി പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടാൻ അഭ്യർഥിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ 100-ൽ ബന്ധപ്പെടാം.




