ഓരോ വാർത്തയ്ക്കും പിന്നിൽ ഒരാളുണ്ട്. വടകര, നാദാപുരം, കുറ്റ്യാടി, മാഹി ഉൾപ്പെടെ കടത്തനാട് മേഖലയിൽ നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ ലേഖകരെ പരിചയപ്പെടാം — അവരുടെ പശ്ചാത്തലം, എഴുതുന്ന വിഷയങ്ങൾ, ബന്ധപ്പെടാനുള്ള വഴികൾ. തിരുത്തലുകൾക്കും വാർത്താ നിർദ്ദേശങ്ങൾക്കും Contact പേജ് ഉപയോഗിക്കുക.
Author
Arjun
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഡിജിറ്റൽ പ്രൊഡക്ട് എൻജിനീയറിംഗ്, ആഗോള സാമ്പത്തിക ശാസ്ത്രം (Geo-economics), ഇക്വിറ്റി വിപണിയിലെ മണി മാനേജ്‌മെന്റ് എന്നിവയിൽ സജീവമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ. സോഫ്റ്റ്‌വെയർ ആർക്കിടെക്ചറിലും ടെക്നോളജി സ്റ്റാർട്ടപ്പുകളിലുമുള്ള സാങ്കേതിക പ്രാഗത്ഭ്യത്തോടൊപ്പം, ഓഹരി വിപണിയിലെ സിസ്റ്റമാറ്റിക് ട്രേഡിംഗ്, അസറ്റ് അലോക്കേഷൻ, ഡാറ്റ അധിഷ്ഠിത പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് എന്നിവയാണ് പ്രധാന പ്രവർത്തന മേഖലകൾ. സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനും ആഗോള സാമ്പത്തിക വ്യതിയാനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുമായി സാങ്കേതിക-ധനകാര്യ ലേഖനങ്ങൾ എഴുതുന്നു.
ന്യൂസ് ഡെസ്ക് (News Desk): കടത്തനാട് ടൈംസിന്റെ വാർത്താ കേന്ദ്രം. ഇൻ-ഹൗസ് റിപ്പോർട്ടർമാരും വാർത്താ വിഭാഗവും പങ്കുവെക്കുന്ന വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച്, സത്യസന്ധത ഉറപ്പുവരുത്തി വായനക്കാരിലേക്ക് എത്തിക്കുന്നത് ഞങ്ങളുടെ ന്യൂസ് ഡെസ്കാണ്. വടകര വാർത്തകളും 🌐 തത്സമയ വിവരങ്ങളും ഇവിടെ വായിക്കാം.
B.Tech Graduate 🎓 | Research Enthusiast 🔍 | Content Writer ✍️ |
Meet Alisha, an engineer by education and a storyteller at heart. After completing her B.Tech, she followed her passion into the world of content writing. She loves diving deep into research, discovering fresh insights, and turning them into articles that stick with readers.
വടകര സ്വദേശിയായ അമർ മേഗ്, മംഗലാപുരം സിറ്റി കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്ന് ഫിസിയോതെറാപ്പി ബിരുദം (BPT) കരസ്ഥമാക്കിയ ആരോഗ്യ രംഗത്തെ വിദഗ്ദ്ധനാണ്. ക്ലിനിക്കൽ രംഗത്തെ 5 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള അദ്ദേഹം, ഇ-ഹെൽത്ത് കേരള (eHealth Kerala), സർക്കാർ ആശുപത്രി സേവനങ്ങൾ, ആരോഗ്യം, സുഖജീവിതം (Health and Wellbeing), പൊതുജനാരോഗ്യം എന്നീ വിഷയങ്ങളിൽ വായനക്കാർക്ക് സഹായകരമാകുന്ന ലേഖനങ്ങൾ കടത്തനാട് ടൈംസിനായി എഴുതുന്നു. കായിക പ്രേമിയായ അമർ, കോളേജ് പഠനകാലത്ത് ജില്ലാതല ക്രിക്കറ്റ് താരം കൂടിയായിരുന്നു.
വടകര - വില്ല്യാപ്പള്ളി സ്വദേശിയായ റോഷിന്ത് ബാലകൃഷ്ണൻ, സ്വതന്ത്ര മാധ്യമപ്രവർത്തകനും ഡിജിറ്റൽ ക്രിയേറ്ററുമാണ്. ഇദ്ദേഹം, മെറ്റൽ ഇൻഡസ്ട്രീസ് മേഖലയിൽ സംരംഭകനായി പ്രവർത്തിക്കുന്നു. പ്രാദേശിക വാർത്തകളും സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിൽ സജീവമാണ്
മണിയൂർ (വടകര) സ്വദേശിയായ റംഷിദ് വി. ആർ. യുവ സംരംഭകനും അധ്യാപകനുമാണ്. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ബി.എഡ്, ടെറ്റ് (TET) യോഗ്യതകളുമുള്ള അദ്ദേഹം വിദ്യാഭ്യാസ-സാമൂഹിക വിഷയങ്ങളിലും ഡിജിറ്റൽ കണ്ടന്റ് രംഗത്തും സജീവമായി ഇടപെടുന്നു.
സ്വകാര്യ ബാങ്കിംഗ് മേഖലയിൽ 10 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ധനകാര്യ വിദഗ്ദ്ധൻ. റീട്ടെയിൽ ബാങ്കിംഗ് സെയിൽസ്, ഫെഡറൽ ബാങ്ക് ഇൻഷുറൻസ് ആൻഡ് വെൽത്ത് മാനേജ്‌മെന്റ് പോർട്ട്‌ഫോളിയോ എന്നിവയിൽ ദീർഘകാലം പ്രവർത്തിച്ച പരിചയ സമ്പത്തുണ്ട്. ബാങ്കിംഗ് ഉൽപ്പന്നങ്ങളുടെ സമഗ്രമായ വിശകലനം, മികച്ച സേവിംഗ്സ് പദ്ധതികൾ, ടേം ഇൻഷുറൻസ് പ്ലാനുകൾ, സുരക്ഷിതമായ സമ്പാദ്യ രീതികൾ എന്നിവയാണ് പ്രധാന പ്രവർത്തന മേഖലകൾ. സാധാരണക്കാർക്ക് അനുയോജ്യമായ സാമ്പത്തിക സുരക്ഷാ പദ്ധതികളും ബാങ്കിംഗ് സേവനങ്ങളും ലളിതമായി എത്തിക്കുന്നതിൽ സജീവം.
ധനുഷ് ഡൽഹി സർവകലാശാലയിലെ സക്കീർ ഹുസൈൻ ഡൽഹി കോളേജിൽ നിന്ന് ബിരുദധാരിയാണ്. നിലവിൽ ഉപരിപഠനം നടത്തുകയാണ്. വിദ്യാർഥി രാഷ്ട്രീയത്തിലും വിവിധ ക്യാംപസ് പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം നിലവിൽ കടത്തനാട് ടൈംസിൽ വിദ്യാർഥി റിപ്പോർട്ടറായി പ്രവർത്തിക്കുന്നു.
Areas of coverage: Local News · Student Affairs · Youth & Campus Issues · Community Developments · Current Affairs
ഇന്ത്യൻ ക്ഷേത്രങ്ങളുടെയും പൈതൃകത്തിന്റെയും (Indian Temples & Heritage) നിഗൂഢതകൾ തേടി 'Tarkshya Yatra' നടത്തുന്ന ഡിജിറ്റൽ ക്രിയേറ്റർ. YouTube & Instagram പ്ലാറ്റ്‌ഫോമുകളിലായി 4 Lakhs+ Followers ഉള്ള സോനു, മുൻപ് Government of Dubai Media Office, Government of India എന്നിവയുമായി സഹകരിച്ച് ഫിലിം മേക്കർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാരതീയ ക്ഷേത്ര വാസ്തുവിദ്യ (Temple Architecture), പ്രാദേശിക ആചാരങ്ങൾ (Temple Rituals) എന്നിവയെക്കുറിച്ചുള്ള സോനുവിന്റെ ലേഖനങ്ങൾ ഇപ്പോൾ നമ്മുടെ വെബ്‌സൈറ്റിലൂടെ വായിക്കാം.