ആയഞ്ചേരിയിൽ ഇത്തവണ ശ്രീകൃഷ്ണജയന്തി ബാലദിനം – ബാലഗോകുലം മഹാശോഭായാത്രയ്ക്ക് ഒരുക്കം പൂർത്തിയായി. 1202 ചിങ്ങം 19 (2026 സെപ്റ്റംബർ 4, വെള്ളിയാഴ്ച) ആണ് പ്രധാന പരിപാടികൾ നടക്കുന്നത്.

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആയാഞ്ചേരി ശ്രീ മാതാ അമൃതാനന്ദമയി ദേവി മഠത്തിൽ നാളെ (2026 ഓഗസ്റ്റ് 29, ശനിയാഴ്ച) സാംസ്കാരിക സദസ്സും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ പരിപാടികൾ ആരംഭിക്കും.

വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ:

  • അങ്കണവാടി, LKG, UKG, 1, 2 ക്ലാസുകൾ: കളറിംഗ് മത്സരം
  • 3, 4 ക്ലാസുകൾ: പെൻസിൽ ഡ്രോയിംഗ്
  • U.P. & H.S. ക്ലാസുകൾ: പെയിന്റിംഗ് മത്സരം
  • പ്രശ്നോത്തരി (ക്വിസ്): യു.പി., എച്ച്.എസ്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പങ്കാളികളാകാം.

ഇതിനുപുറമെ കുട്ടികൾക്കുള്ള കായിക വിനോദങ്ങളും അമ്മമാർക്കായി പ്രത്യേക മത്സരങ്ങളും കുടുംബ പ്രബോധന ക്ലാസ്സും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള മുഴുവൻ ആളുകളും നാളെ രാവിലെ 9 മണിക്ക് തന്നെ ആയാഞ്ചേരി ശ്രീ മാതാ അമൃതാനന്ദമയി ദേവി മഠത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

ആയഞ്ചേരിയിൽ ശ്രീകൃഷ്ണജയന്തി ബാലദിനം; ബാലഗോകുലം മഹാശോഭായാത്രയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

“മായ വിട്ടുണരൂ… മാനവനായ് വളരൂ”

എന്നതാണ് ഈ വർഷത്തെ ബാലദിന സന്ദേശം.

ശോഭായാത്ര: ആയഞ്ചേരി മുതൽ അമൃതാനന്ദമയി മഠം വരെ

കടമേരി പാഞ്ചജന്യം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലാണ് ശോഭായാത്ര. വൈകിട്ട് 4 മണിക്ക് കടമേരി ശ്രീ പരദേവതാക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന യാത്ര, ആയഞ്ചേരി ബസ്റ്റാന്റിൽ നിന്ന് മഹാശോഭായാത്രയായി തുടർന്ന് ആയഞ്ചേരി ശ്രീ മാതാ അമൃതാനന്ദമയി ദേവി മഠത്തിൽ എത്തിച്ചേരും.

ഭഗവാൻ ശ്രീകൃഷ്ണന്റെ വേഷം കെട്ടാൻ താൽപര്യമുള്ള കുട്ടികൾ കൃത്യം ഒരു മണിക്ക് കടമേരി ശ്രീ പരദേവതാക്ഷേത്ര പരിസരത്ത് എത്തിച്ചേരണം. ഏതെങ്കിലും ഒരു നിറത്തിലുള്ള ഷാളോ തുണിയോ കൈവശം കരുതേണ്ടതാണ്.

അനുബന്ധ പരിപാടികൾ ശനിയാഴ്ച രാവിലെ മുതൽ

മുഖ്യ ശോഭായാത്രയ്ക്ക് മുന്നോടിയായി, 29-08-2026 ശനിയാഴ്ച രാവിലെ 9 മണി മുതൽ ആയഞ്ചേരി ശ്രീ മാതാ അമൃതാനന്ദമയി ദേവി മഠത്തിൽ അനുബന്ധ പരിപാടികൾ നടക്കും:

  • സാംസ്കാരികസദസ്സ്
  • കുട്ടികൾക്കുള്ള കളികൾ
  • കളറിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങൾ
  • അമ്മമാർക്കുള്ള മത്സരങ്ങൾ
  • കുടുംബ പ്രബോധന ക്ലാസ്സ്
  • പ്രശ്നോത്തരി

സ്ഥലം: ആയഞ്ചേരി ശ്രീ മാതാ അമൃതാനന്ദമയി ദേവി മഠം കൂടുതൽ വിവരങ്ങൾക്ക്: 7306606419

മത്സരാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വരയ്ക്കാനും എഴുതാനുമുള്ള പേപ്പറുകൾ സംഘാടകർ സ്ഥലത്തുനിന്നും നൽകുന്നതായിരിക്കും. എന്നാൽ പെയിന്റിംഗ്, കളറിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നിവയ്ക്ക് ആവശ്യമായ ബോർഡ്, വർണ്ണങ്ങൾ, പെൻസിലുകൾ, ബ്രഷ് തുടങ്ങിയ സാധനസാമഗ്രികൾ കുട്ടികൾ തന്നെ കൊണ്ടുവരേണ്ടതാണ്.

സന്ദേശം: ലഹരിയിൽ നിന്നും അമിത സൈബർ ആസക്തിയിൽ നിന്നും മോചനം

ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും ജീവിതത്തിന്റെ ഭാഗമായ കാലത്ത്, കുടുംബബന്ധങ്ങളിലെ അകൽച്ചയും കുട്ടികളിലെ ലഹരി ഉൾപ്പെടെയുള്ള ആസക്തികളും ചൂണ്ടിക്കാട്ടിയാണ് ഈ വർഷത്തെ ബാലദിനം ഒരുക്കിയിരിക്കുന്നത്. കാരാഗൃഹത്തിൽ ജനിച്ചിട്ടും ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട ഉണ്ണിക്കണ്ണന്റെ ബാല്യമാണ് സന്ദേശത്തിന്റെ അടിസ്ഥാനം. സൈബർ ലോകത്തെ അമിത ആസക്തിയിൽ നിന്നും ലഹരി ഉൾപ്പെടെയുള്ള ഹാനികരമായ ശീലങ്ങളിൽ നിന്നും കുട്ടികളെയും മുതിർന്നവരെയും മോചിപ്പിക്കാനുള്ള ആഹ്വാനവുമായാണ് ഈ ഭക്തിസാന്ദ്ര ശോഭായാത്ര ഒരുങ്ങുന്നത്. കുടുംബസമേതം പങ്കെടുക്കാൻ സംഘാടകർ ക്ഷണിച്ചു.