എടച്ചേരി: മുതുവടത്തൂർ എം.എൽ.പി സ്കൂൾ പി.ടി.എ ജനറൽ ബോഡിയും, സി.എം കിഡ്സ് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന അനുമോദന സദസ്സും സംഘടിപ്പിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ റിസ ഫാത്തിമ, ഫാത്തിമ ഷിഫാന, അയിഷ ഷസ, റിൻസ മെഹ്റിൻ എന്നീ വിദ്യാർഥികൾക്ക് മാനേജ്മെന്റ് കമ്മിറ്റി വക സൗജന്യ സൈക്കിളുകൾ സമ്മാനമായി നൽകി.

പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ഷാഹിന അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. സബീദ, പി.ടി.എ പ്രസിഡന്റ് സി.കെ. ഇസ്മായിൽ, എം.എച്ച്.എം മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സി.പി. റാഷിദ്, സെക്രട്ടറി തയ്യിൽ നവാസ്, ജാഫർ ചന്ദ്രോത്ത്, സ്കൂൾ അസിസ്റ്റന്റ് മാനേജർ ബഷീർ എടച്ചേരി, പ്രധാന അധ്യാപിക ടി. റൈഹാനത്ത്, അധ്യാപകരായ ബിന്ദു, റാഷിദ് എന്നിവർ സംസാരിച്ചു.