E Health Kerala പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാൻ പറ്റുന്നില്ല, UHID കിട്ടുന്നില്ല, OTP വരുന്നില്ല, OP ടിക്കറ്റ് ബുക്കിംഗ് പ്രവർത്തിക്കുന്നില്ല — ഇങ്ങനെ എന്തെങ്കിലും പ്രശ്നം വന്നാൽ എവിടെ വിളിക്കണം? E-Health Kerala യുടെ ഔദ്യോഗിക customer care നമ്പറുകളും മറ്റ് contact വിവരങ്ങളും താഴെ.
ഔദ്യോഗിക ഹെൽപ്‌ലൈൻ നമ്പറുകൾ
| ചാനൽ | നമ്പർ / വിലാസം | എന്തിന് |
|---|---|---|
| ദിശ കോൾ സെന്‍റർ | 1056 | E Health സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കും. ehealth.kerala.gov.in പോർട്ടലിന്‍റെ footer-ൽ ഇത് ഔദ്യോഗികമായി കാണിച്ചിട്ടുണ്ട്. |
| ആരോഗ്യ ഹെൽപ്‌ലൈൻ | 104 | പൊതു ആരോഗ്യ ഹെൽപ്‌ലൈൻ. EHealth സംബന്ധമായ പ്രശ്നങ്ങൾക്കും ഉപയോഗിക്കാം. |
| EHealth ഓഫീസ് ഡയറക്ട് | 0471-2998033 | State Digital Health Mission ഓഫീസ് നമ്പർ. |
| E-Health ഇ-മെയിൽ | ehealth@kerala.gov.in | ഇ-മെയിൽ വഴി പരാതി അയക്കാൻ. |
| ഓൺലൈൻ സപ്പോർട്ട് ടിക്കറ്റ് | support.ehealth.kerala.gov.in | ഓൺലൈനായി complaint / support ticket ഉണ്ടാക്കാൻ. |
ഇതു കൂടാതെ, health.kerala.gov.in ൽ പഴയ ഹെൽപ്‌ലൈൻ നമ്പറുകളായ 0471-2552056, 0471-2551056 എന്നിവയും കാണിക്കുന്നുണ്ട്. ഇവ ഇപ്പോഴും ആക്ടീവ് ആണോ എന്ന് ഉറപ്പില്ല — 1056 ആണ് ഔദ്യോഗിക പോർട്ടലിൽ ഇപ്പോൾ ഉള്ള പ്രൈമറി നമ്പർ.
എപ്പോൾ വിളിക്കണം?
ഈ നമ്പറുകൾ ഉപയോഗിച്ച് സഹായം തേടാവുന്ന പ്രധാന സാഹചര്യങ്ങൾ:
രജിസ്ട്രേഷൻ പ്രശ്നങ്ങൾ — ആധാർ OTP വരുന്നില്ല, മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും verify ആകുന്നില്ല, രജിസ്ട്രേഷൻ page load ആകുന്നില്ല.
UHID / ലോഗിൻ പ്രശ്നങ്ങൾ — UHID നമ്പർ മറന്നുപോയി, പാസ്‌വേഡ് reset ചെയ്യാൻ പറ്റുന്നില്ല, “UHID already linked to this mobile number” എന്ന error വരുന്നു. (പാസ്‌വേഡ് reset ചെയ്യുന്നതിന്‍റെ step-by-step ഗൈഡ് ഉടൻ ഞങ്ങൾ പ്രത്യേകം പ്രസിദ്ധീകരിക്കും.)
OP ബുക്കിംഗ് പ്രശ്നങ്ങൾ — ആശുപത്രി select ചെയ്യാൻ പറ്റുന്നില്ല, slot available ആണെങ്കിലും book ആകുന്നില്ല, appointment confirm ആയിട്ടും token slip generate ആകുന്നില്ല.
ലാബ് റിപ്പോർട്ട് / മെഡിക്കൽ റെക്കോർഡ് — ലാബ് ടെസ്റ്റ് ചെയ്തിട്ടും റിസൽട്ട് പോർട്ടലിൽ കാണുന്നില്ല, പഴയ prescriptions access ചെയ്യാൻ പറ്റുന്നില്ല.
ഓഫീസ് വിലാസം
State Digital Health Mission (eHealth Kerala) 2nd Floor, AT & ELC Building General Hospital Campus, General Hospital Junction Thiruvananthapuram, Kerala — 695035
⚠️ ജാഗ്രത
ehealth.kerala.gov.in ആണ് ഏക ഔദ്യോഗിക E-Health Kerala പോർട്ടൽ. സമാനമായ domain name ഉള്ള സൈറ്റുകൾ സർക്കാർ പോർട്ടൽ അല്ല — അവ സ്വകാര്യ ഗൈഡ് സൈറ്റുകൾ മാത്രമാണ്. നിങ്ങളുടെ ആധാർ നമ്പർ, OTP, UHID, പാസ്‌വേഡ് എന്നിവ .gov.in എന്ന് അവസാനിക്കുന്ന ഔദ്യോഗിക URL-ൽ മാത്രം enter ചെയ്യുക.
E-Health Kerala വഴി OP ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി മുഴുവനായി അറിയാൻ: വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കാനുള്ള E Health Kerala ഗൈഡ് ഇവിടെ വായിക്കാം.
നിങ്ങളുടെ അടുത്തുള്ള ഏത് ആശുപത്രിയിൽ E-Health OP ബുക്കിംഗ് ലഭ്യമാണ് എന്ന് അറിയാൻ: കോഴിക്കോട് ജില്ലയിലെ E-Health ആശുപത്രി ലിസ്റ്റ് (താലൂക്ക് തിരിച്ച്).




