കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്: കാരന്തൂർ റോഡ് വഴിയുള്ള പ്രവേശന മാർഗത്തിൽ ഓഗസ്റ്റ് 22 മുതൽ മാറ്റം. ആശുപത്രി സൂപ്രണ്ട് ഇറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പുതിയ പ്രവേശന രീതി

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് വരുന്ന വാഹനങ്ങൾ കാരന്തൂർ റോഡ് ഭാഗത്ത് പുതുതായി നിർമ്മിച്ച കവാടത്തിലൂടെ അകത്തേക്ക് കയറണം. രോഗികളെ ഇറക്കിയ ശേഷം വാഹനം മുന്നോട്ട് പോയി യു-ടേൺ എടുത്ത്, അതേ പുതിയ ഗേറ്റിലൂടെ തന്നെ തിരികെ കാരന്തൂർ റോഡിലേക്ക് കയറാം.

പാർക്കിംഗ് സൗകര്യം

വാഹനം പാർക്ക് ചെയ്യേണ്ടവർക്ക് കാരന്തൂർ റോഡിന് അരികിലുള്ള പേ പാർക്കിംഗ് ഉപയോഗിക്കാം.

ജൂബിലി ഗേറ്റ് വഴി പ്രവേശനമില്ല

വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കാനുള്ള E Health Kerala ഗൈഡ് ഇവിടെ വായിക്കാം.

മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലൂടെ, ജൂബിലി ഗേറ്റ് വഴി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ഇനി വാഹനങ്ങൾക്ക് കടക്കാൻ കഴിയില്ല.

Read: എന്നും ഓണം, എന്നും പൂക്കളം, വടകര ഈ കുടുംബം കാത്തുസൂക്ഷിക്കുന്നത് 80 വർഷത്തെ പാരമ്പര്യം


In brief

Kozhikode Government Medical College Hospital has changed the vehicle access route to its Super Speciality Block, effective August 22, 2026. Vehicles must now enter through a newly built gate on Karanthur Road, drop patients, take a U-turn, and exit the same way back onto Karanthur Road. A pay-parking facility is available nearby on Karanthur Road for vehicles needing to park. Entry through the Jubilee Gate inside the campus will no longer be permitted for this block.