എല്ലാ തവണയും വെബ്സൈറ്റ് തുറക്കുന്നതിന് പകരം ഫോണിൽ നിന്ന് തന്നെ OP ടിക്കറ്റ് ബുക്ക് ചെയ്യാനും ആരോഗ്യ വിവരങ്ങൾ കാണാനും eHealth Kerala യുടെ ഔദ്യോഗിക ആപ്പായ MeHealth (M-eHealth എന്നും അറിയപ്പെടുന്നു) ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്യുന്നത് മുതൽ ഉപയോഗിക്കുന്ന വിധം വരെ താഴെ.
OP ടിക്കറ്റും ആരോഗ്യ വിവരങ്ങളും ആപ്പിൽ
- UHID നമ്പറോ ആധാർ നമ്പറോ ഉപയോഗിച്ച് OP ടിക്കറ്റ് ബുക്ക് ചെയ്യാം
- തിരഞ്ഞെടുത്ത ദിവസം ഡോക്ടർ ലഭ്യമാണോ എന്ന് മുൻകൂട്ടി ചെക്ക് ചെയ്യാം
- മെഡിക്കൽ ഹിസ്റ്ററി, ലാബ് ടെസ്റ്റ് റിസൾട്ട്, പഴയ prescriptions എന്നിവ കാണാം
- OP ടിക്കറ്റ് ചാർജ് ബുക്കിംഗ് സമയത്ത് തന്നെ ഓൺലൈനായി പേ ചെയ്യാം
- ഹോസ്പിറ്റലിൽ നേരിട്ട് ചെന്നാലും, റിസപ്ഷനിൽ ക്യൂ നിൽക്കാതെ QR കോഡ് സ്കാൻ ചെയ്ത് ടോക്കൺ എടുക്കാം
അടുത്തുള്ള ഹോസ്പിറ്റലും സേവനങ്ങളും കണ്ടെത്താം (Nearby Service)
ഇത് അധികമാർക്കും അറിയാത്ത, എന്നാൽ വളരെ ഉപകാരപ്രദമായ ഫീച്ചറാണ്:
- 10 കിലോമീറ്റർ പരിധിയിൽ അടുത്തുള്ള ഹോസ്പിറ്റലുകൾ കണ്ടെത്താം, ദൂരം സഹിതം (Find Institution)
- കാർഡിയോളജി, സർജറി പോലുള്ള സ്പെഷ്യാലിറ്റി അനുസരിച്ച് ഏത് ഹോസ്പിറ്റലിൽ ആ സേവനം ഉണ്ടെന്ന് കണ്ടെത്താം (Find Speciality)
- ആംബുലൻസ്, ബ്ലഡ് ബാങ്ക്, ലാബ് (നിരക്കുകൾ സഹിതം), പേ വാർഡ്, റേഡിയോളജി, ഫാർമസി എന്നിവയുടെ വിവരം (Find Services)
- അടുത്തുള്ള PHC, ജനകീയ ആരോഗ്യ കേന്ദ്രം (JAK), സർക്കാർ ഹോമിയോ ഹോസ്പിറ്റൽ, ചാരിറ്റബിൾ ഫാർമസി എന്നിവ കണ്ടെത്താം (Find JAK)
കോഴിക്കോട് ജില്ലയിലെ eHealth ഹോസ്പിറ്റലുകളുടെ താലൂക്ക് തിരിച്ചുള്ള ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും കാണാം: കോഴിക്കോട് ജില്ലയിലെ eHealth ആശുപത്രി ലിസ്റ്റ്.
ഡൗൺലോഡ് ചെയ്യുന്ന വിധം
Google Play Store ൽ “MeHealth” എന്ന് സെർച്ച് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
ശ്രദ്ധിക്കുക: ഈ ആപ്പ് നിലവിൽ Android ന് മാത്രമേ ലഭ്യമായുള്ളൂ.
iPhone (iOS) ഉപയോക്താക്കൾക്ക് ഇപ്പോൾ ആപ്പ് ലഭ്യമല്ല — അവർ ehealth.kerala.gov.in വെബ്സൈറ്റ് ഫോണിലെ ബ്രൗസറിൽ തന്നെ ഉപയോഗിക്കണം.
ലോഗിൻ ചെയ്യുന്ന വിധം
ആപ്പ് തുറന്നാൽ മൊബൈൽ നമ്പറും OTP യും ഉപയോഗിച്ചാണ് സാധാരണ ലോഗിൻ ചെയ്യുന്നത്. OP ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പോലുള്ള കാര്യങ്ങൾക്ക് UHID നമ്പർ വേണ്ടിവരും — ഇത് വെബ്സൈറ്റിലേതിന് സമാനമായ UHID തന്നെയാണ്.
UHID നമ്പറോ പാസ്‌വേഡോ ഇല്ലെങ്കിൽ, ആദ്യം Login സഹായം പേജ് കാണുക.
⚠️ ജാഗ്രത — ഇത് ഒറിജിനൽ ആപ്പ് ആണോ എന്ന് എങ്ങനെ ഉറപ്പാക്കാം
Play Store ൽ സമാനമായ പേരുള്ള വ്യാജ ആപ്പുകൾ വരാൻ സാധ്യതയുണ്ട്. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഇത് ഉറപ്പാക്കുക:
- ആപ്പിന്‍റെ publisher / developer ആയി കാണിക്കുന്നത് “eHealth Project Management Unit” (വിലാസം: General Hospital Junction, Vanchiyoor, Thiruvananthapuram) ആയിരിക്കണം link : https://play.google.com/store/apps/dev?id=5811378715434152929
- പാസ്‌വേഡ്, ആധാർ നമ്പർ, OTP എന്നിവ ആപ്പിനകത്ത് നൽകുമ്പോൾ അത് ehealth.kerala.gov.in സംവിധാനവുമായി ബന്ധപ്പെട്ടതാണെന്ന് ഉറപ്പാക്കുക
OP ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതി മുഴുവനായി അറിയാൻ: വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കാനുള്ള EHealth Kerala ഗൈഡ് ഇവിടെ വായിക്കാം. എന്തെങ്കിലും സഹായം വേണമെങ്കിൽ eHealth Kerala കസ്റ്റമർ കെയർ പേജ് കാണുക.




