വടകര പുതിയ സ്റ്റാൻഡിന് പിൻവശത്ത് ആലക്കൽ റെസിഡൻസിക്ക് സമീപം പ്രവർത്തിക്കുന്ന മലബാർ അസോസിയേറ്റ്സ് ഡോർസ് & പ്ലൈവുഡ്സ് (Malabar Associates Doors & Plywoods) എന്ന ഡോർ-പ്ലൈവുഡ് വിൽപനശാലയിൽ വൻ തീപിടിത്തം. രാത്രി ഏകദേശം 9 മണിയോടെയാണ് സംഭവം.
ഷോർട്ട് സർക്യൂട്ട് കാരണമെന്ന് പ്രാഥമിക നിഗമനം
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പ്രാഥമിക കാരണമെന്നാണ് നിഗമനം. കടയ്ക്കുള്ളിലെ സാമഗ്രികൾക്ക് തീപിടിത്തത്തിൽ വൻ നാശനഷ്ടം സംഭവിച്ചു.
വടകരയിൽ ഫ്ലൈവുഡ് സ്ഥാപനത്തിൽ ഉണ്ടായ വൻ തീപിടിത്തവും ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനവും ഉൾപ്പെടുത്തിയ റിപ്പോർട്ട് താഴെയുള്ള വീഡിയോയിൽ കാണാം:
ഫയർഫോഴ്സ് സമയത്തിനെത്തി, വൻ ദുരന്തം ഒഴിവായി

വിവരം അറിഞ്ഞ ഉടൻ വടകരയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. സമീപത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്കും കടകളിലേക്കും തീ പടരുന്നത് തടഞ്ഞതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
പ്രാദേശിക വാർത്തകളും പോഡ്കാസ്റ്റും ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ: https://chat.whatsapp.com/Lhc7Wrsa77hH9EWCGi81Lq






