നാദാപുരം: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ പയന്തോങ്ങ് ഹെൽത്ത് സെന്ററിന് സമീപം സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കുറ്റ്യാടി ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വരികയായിരുന്ന ടൂറിസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും നാദാപുരം താലൂക്ക് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ വലിയ രീതിയിലുള്ള ഗതാഗത തടസ്സം അനുഭവപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ചേലക്കാട് – വില്യാപ്പള്ളി റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പ്രാദേശിക വാർത്തകളും പോഡ്കാസ്റ്റും ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ: https://chat.whatsapp.com/Lhc7Wrsa77hH9EWCGi81Lq